കാലിഫോര്‍ണിയ കത്തുന്നു

1500 ഓളം കെട്ടിടങ്ങള്‍ കത്തിനശിച്ചു പ്രദേശത്ത് അടിയന്തരാവസ്ഥ വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കൗണ്ടിയില്‍ കാട്ടുതീ പടര്‍ന്ന് 10 മരണം. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. 20000ത്തോളം ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍