ഒരു കുപ്പി സ്കോച്ച് വിസ്കി :വിലയോ 8 കോടി

ഒരു കുപ്പി  സ്കോച്ച് വിസ്കി :വിലയോ 8 കോടി മക്കല്ലന്‍ വലേരിയോ അഡാമി സ്കോച്ച് വിസ്കിക്കാണ് ഇത്രയും വില ലഭിച്ചത് ഇ​തു​വ​രെ വി​റ്റ സ്കോ​ച്ച് വി​സ്കി​യി​ൽ ഏ​റ്റ​വും വി​ല ല​ഭി​ച്ച് മ​ക്ക​ല്ല​ൻ വ​ലേ​രി​യോ അ​ഡാ​മി. 60 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​ക്ക​ല്ല​ൻ വ​ലേ​രി​യോ അ​ഡാ​മി 1926 എ​ന്ന മ​ദ്യം ബോ​ണ്‍​ഹാ​മി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് 1.09 ദ​ശ​ല​ക്ഷം ഡോ​ള​റി​നാ​ണ്. ഇ​ന്ത്യ​ൻ മൂ​ല്യ​ത്തി​ലേ​ക്ക് വരുമ്പോള്‍ ഏ​ക​ദേ​ശം എ​ട്ടു കോ​ടി രൂ​പ​യാ​കും ഇത് .ഇ​തു​വ​രെ വി​റ്റ സ്കോ​ച്ച് വി​സ്കി​യി​ൽ ഏ​റ്റ​വും വി​ല ല​ഭി​ച്ച​താ​ണ് മ​ക്ക​ല്ല​ൻ വ​ലേ​രി​യോ അ​ഡാ​മി. ഹോ​ങ്കോം​ഗി​ൽ മേ​യി​ൽ 7.76 കോ​ടി രൂ​പ യ്ക്കു ​വി​റ്റു​പോ​യ ഇ​തേ ലേ​ബ​ൽ സ്കോ​ച്ച് വി​സ്കി​യു​ടെ റി​ക്കാ​ർ​ഡാ​ണ് എ​ഡി​ൻ​ബ​റോ​യി​ൽ മ​റി​ക​ട​ന്ന​ത്. ഇ​പ്പോ​ൾ വി​റ്റു​പോ​യ മ​ക്ക​ല്ല​ൻ വ​ലേ​രി​യോ അ​ഡാ​മി 1926-ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 1986 വ​രെ ഇ​ത് മ​ര​പ്പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചു. വെ​റും 24 കു​പ്പി​ക​ൾ മാ​ത്ര​മാ​ണ് ഇ​ക്കൂ​ട്ട​ത്തി​ൽ നി​ർ​മി​ച്ച​ത്. ഇ​തി​ൽ 12 എ​ണ്ണം വീ​തം പ്ര​സി​ദ്ധ പോ​പ് ഗാ​യ​ക​രാ​യ പീ​റ്റ​ർ ബ്ലേ​ക്ക്, വ​ലേ​രി​യോ അ​ഡാ​മി എ​ന്നി​വ​രു​ടെ ലേ​ബ​ലി​ൽ നി​ർ​മാ​താ​ക്ക​ൾ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.