പുതിയ റൊണാള്‍ഡോ

മദീറ വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പഴയ പ്രതിമ മാറ്റി പുതിയത് സ്ഥാപിച്ചു. പഴയ പ്രതിമ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു ഓണ്‍ലൈന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. റൊണാള്‍ഡോയുടെ പഴയ ശില്‍പം കഴിഞ്ഞ വര്ഷം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റൊണാള്‍ഡോയുടെ തിരിച്ചുവരവില്‍ ഉള്ള സന്തോഷവും സ്നേഹവുമാണ് പുതിയ ശില്‍പം സ്ഥാപിക്കുന്നതിന് പ്രേരണയായത്.റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചതിനു ശേഷം എയര്‍പോര്‍ട്ട് അറിയപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മദീറ എയര്‍പോര്‍ട്ട്‌ എന്നാക്കിയിരുന്നു.പ്രതിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്