ഒമാനില്‍ മോദി ഇഫക്ടില്ലാ; ഒഴിഞ്ഞ കസേരകള്‍ പറയുന്നു..!!!

ഒമാനില്‍ മോദിയുടെ പ്രസംഗത്തിന് ജനസ്വീകാര്യത കുറവെന്ന് റിപ്പോര്‍ട്ട്‌ പൊതുവെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സ്വദേശ പ്രസംഗങ്ങള്‍ക്ക് വന്‍ ജനാവലിയുടെ സാന്നിധ്യം പ്രകടമാണെങ്കിലും ഒമാനില്‍ നിരാശയിലാണ് മോദി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനത്തില്‍ പ്രതീക്ഷിച്ചത്ര ജനക്കൂട്ടം എത്തിയില്ലെന്ന് റിപ്പോര്‍ട്ട്. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലായിലായിരുന്നു മോദിയുടെ പ്രസംഗം. 30000 പേര്‍ എത്തുമെന്ന് പ്രതീക്ഷിച്ച സമ്മേളനത്തില്‍ എത്തിയത് വെറും 13000 പേര്‍ മാത്രം.എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രസംഗം കേള്‍ക്കാന്‍ ആളില്ലാതെ കസേരകള്‍ കിടന്നത് ശ്രദ്ധനേടി.ഇടയ്ക്ക് പ്ലക്കാര്‍ഡുകളേന്തിയ ചില പ്രതിഷേധങ്ങളും സമ്മേളനത്തിനിടെ അരങ്ങേറി.ഒമാനിലെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നിലായിരുന്നു മോദിയുട പരിപാടി നടന്നത് 25000 ത്തിലേറെ അംഗങ്ങളുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബാണ് പ്രധാനമന്ത്രിക്ക് മസ്‌കറ്റില്‍ സ്വീകരണം നല്‍കിയത്. ഞായറാഴ്ച ഒമാനില്‍ പ്രവൃത്തിദിവസമയത് കൊണ്ടാവാം ജനങ്ങള്‍ എത്താതിരുന്നതെന്ന് കാരണത്തില്‍ തല്‍ക്കാലം ബിജെപിക്ക് ആശ്വസിക്കാം