വഴിതെറ്റിക്കാനും കോഴ്‌സ്...ജനസംഖ്യ കുറവെന്ന് രാജ്യം

കോളേജില്‍ വിവാദ കോഴ്‌സുകളുമായി ദക്ഷിണ കൊറിയ പുതിയ വിവാദത്തിലേക്ക് ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ ആരംഭിച്ച പുതിയ കോഴ്സ് വലിയ വിവാദങ്ങള്‍ വഴിവെച്ചിരിക്കുകയാണ്. സിയോളിലെ ഡോന്‍ഗുക്, ക്യോംഗ് ഹീ എന്നീ യൂണിവേഴ്സിറ്റിയിലാണ് ഡേറ്റിംഗും ലൈംഗികതയും അടിസ്ഥാനമാക്കി കോഴ്സ് ആരംഭിച്ചത്.ജനസംഖ്യാ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മാസത്തില്‍ മൂന്ന് തവണ എങ്കിലും വിദ്യാര്‍ത്ഥികള്‍ സഹപാഠികളുമായി ഒരുമിച്ച് താമസിക്കണം എന്നതാണ് കോഴ്സിന് ചേരാന്‍ എത്തുന്നവര്‍ക്ക് ആദ്യമായി നല്‍കുന്ന പ്രധാന നിര്‍ദ്ദേശം.ജനസംഖ്യയുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. ഇത്തരത്തില്‍ ഒരു കോഴ്സ് ആരംഭിച്ച് യുവതീ, യുവാക്കളെ വിവാഹ ജീവിത്തിലേക്ക് ആകൃഷ്ടരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത് ആരംഭിച്ചിരിക്കുന്നത്.സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പലരും ഇവിടെ വിവാഹം കഴിക്കാന്‍ തയ്യാറാകാറില്ല. ഇതിന് മാറ്റങ്ങള്‍ വരുത്തി പുതിയ തലമുറയെ എങ്കിലും ഇത്തരത്തില്‍ ഒരു കോഴ്‌സ് ആരംഭിച്ച് സ്നേഹം, ലൈംഗികത എന്നിവ പഠിപ്പിക്കാനാണ് കോഴ്സ് ലക്ഷ്യമിടുന്നത്.എന്നാല്‍ വിദ്യാര്‍ത്ഥികളെ ദുര്‍നടപ്പിന് വഴിയൊരുക്കുന്ന ദക്ഷിണ കൊറിയന്‍ നീക്കത്തോട് പ്രതിഷേധമാണ് ലോകത്ത് നിന്നുയരുന്നത്