സൗദിയുടെ പണി ഇന്ത്യക്ക്....ചൈനയും പെട്ടു

ആഗോളതലത്തില്‍ എണ്ണവില ഇടിയുന്നത് തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ വില പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ഒരു തീരുമാനമെടുത്തു. ഉല്‍പ്പാദനം കുറയ്ക്കാം. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായ സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചു. ഈ നടപടിയില്‍ ഇന്ത്യയ്ക്കും കനത്ത തിരിച്ചടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയുടെ എണ്ണ പ്രധാനമായും വാങ്ങുന്നവര്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. ലോകത്തെ മൊത്തം ഉപഭോഗത്തിന്റെ കൂടുതല്‍ ഭാഗവും ഏഷ്യയില്‍ തന്നെ. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് നല്‍കുന്ന അസംസ്‌കൃത എണ്ണയില്‍ 10 ശതമാനം കുറവ് വരുത്താനാണ് തീരുമാനം.