വിമാനം പറക്കണോ...മാന്യമായി വസ്ത്രം ധരിക്കണം

ഇപ്പോഴിതാ പുതിയ വസ്ത്ര ചട്ടം കൊണ്ടുവന്നിരിക്കുന്നു. സൗദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ ചട്ടം. ശരീര ഭാഗങ്ങള്‍ പുറത്തുകാണിച്ച് സ്ത്രീകള്‍ വന്നാല്‍ വിമാനം പറക്കില്ല. വസ്ത്രചട്ടം യാത്രക്കാര്‍ കര്‍ശനമായി പാലിക്കണമെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ സമാനമായ ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് ലംഘിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയാണ് സൗദി എയര്‍ലൈന്‍സ്. യാത്രക്കാര്‍ ധരിക്കേണ്ട വസ്ത്ര രീതി സംബന്ധിച്ച് അവരുടെ വെബ് സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
മറ്റു യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിലള്ള വസ്ത്രം ധരിക്കരുതെന്ന് പുതിയ ചട്ടത്തില്‍ വ്യക്തമാക്കുന്നു. കാലും കൈയും സ്ത്രീകള്‍ പുറത്തുകാണിക്കരുതെന്ന് വെബ് സൈറ്റില്‍ പറയുന്നു.