വീണ്ടും വിമാന ദുരന്തം...ഒരാള്‍ പോലും രക്ഷപ്പെട്ടില്ല...!!!

റഷ്യയില്‍ വീണ്ടും വിമാന ദുരന്തം.ജീവന്‍ നഷ്ടപ്പെട്ടത് 71 യാത്രക്കാര്‍ക്ക് റഷ്യയില്‍ 71 യാത്രക്കാരുമായി പറന്നുയര്‍ന്ന യാത്രാ വിമാനം തകര്‍ന്നു വീണു. 65 യാത്രക്കാരും ആറ് ജീവനക്കാരുമുള്‍പ്പെടെ 71 പേരുമായി സര്‍വീസ് നടത്തിയ വിമാനമാണ് തകര്‍ന്നത്. റഷ്യ-കസാഖ്സ്താന്‍ അതിര്‍ത്തിയിലെ ഓര്‍ക്സിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആഭ്യന്തര വിമാന കമ്പനിയായ സറാടോവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍ 148 എന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനം തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമല്ല.മഞ്ഞു വീഴ്ചയോട പൈലറ്റിന്റെ ശ്രദ്ധകുറവോ ആകാം കാരണമെന്ന് സൂചന.വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് രണ്ട് മിനിട്ടിനുള്ളില്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായെന്ന് അധികൃതര്‍ അറിയിച്ചു. തീഗോളമായി വിമാനം താഴേക്ക് പതിക്കുന്നത് കണ്ടതായി ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.മോസ്‌കോക്ക് സമീപം രാമെന്‍സ്‌കി ജില്ലയില്‍ അര്‍ഗുനോവോ എന്ന ഗ്രാമത്തിലാണ് വിമാനം വീണതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വാഹനത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ കാല്‍നടയായാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് പോകുന്നത്.2016 മാര്‍ച്ചില്‍ ഫ്‌ളൈ ദുബായ് ജറ്റ് തകര്‍ന്ന് 62 യാത്രക്കാരും ഡിസംബറില്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 92 പേരും മരിച്ചിരുന്നു