ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള അകല്‍ച്ച കുറയുന്നു

ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള അകല്‍ച്ച കുറയുന്നു സംശയത്തോടെ ജപ്പാനും അമേരിക്കയും 1950കളില്‍ കൊറിയന്‍ യുദ്ധത്തോടെ വേര്‍പിരിഞ്ഞ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും ഇന്ന് കൈകോര്‍ത്തിരിക്കുന്നു.ബന്ധം പഴയതലത്തിലേക്ക് പോകുന്നതിന്റെ സൂചനകള്‍ നല്‍കി ഉന്നതതല യോഗങ്ങള്‍ക്ക് തുടക്കം കുറിച്ചു.പിന്നാലെ യുദ്ധാനന്തരം പിരിഞ്ഞു പോയ കുടുംബങ്ങള്‍ക്ക് ഒത്തു ചേരാന്‍ അവസരമൊരുക്കുമെന്ന ദക്ഷിണ കൊറിയന്‍ വാക്കുകളില്‍ പ്രതീക്ഷയോടെ ജനങ്ങള്‍. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോഗ് ഉന്നിന്റെ സഹോദദി കിം യോ ജോംഗുള്‍പ്പെട്ട സംഘം ദക്ഷിണ കൊറിയയില്‍ 3 ദിവസം സന്ദര്‍ശനം നടത്തിയരുന്നു.ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയയിലേക്കു ക്ഷണിക്കുകയും ചെയ്താണ് സംഘം സോള്‍ വിട്ടത്. അത്തരമൊരു കൂടിക്കാഴ്ച നടന്നാല്‍ അത് ഒരു ദശാബ്ദക്കാലത്തിനിടെ ആദ്യമായിട്ടായിരിക്കും. ഇരുകൊറിയകളുടെയും നേതാക്കള്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത് 2007ലാണ്.ഐക്യത്തിനും രാജ്യാന്തര സമൂഹം ഒന്നിച്ചു നില്‍ക്കുമ്പോഴും ആണവശക്തികളായ ഇരുരാജ്യങ്ങളുമായുള്ള ചര്‍ച്ചകളെ ജപ്പാനും .അമേരിക്കയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്‌