കഥ പറയും നെല്ലിയാമ്പതി

പാവങ്ങളുടെ ഊട്ടി എന്നാണ് നെല്ലിയാമ്പതിയെ അറിയപെടുന്നത്. പാലക്കാട്‌ ജില്ലയില്‍ പ്രകൃതി മനോഹരമായ മലനിരകള്‍ കാണപെടുന്ന ഒരു വന പ്രദേശമാണ് നെല്ലിയാമ്പതി.തേയിലത്തോട്ടങ്ങളും കപ്പിത്തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ ഈ പ്രദേശത്ത് ഇപ്പോഴും മഞ്ഞില്‍ പുതഞ്ഞ കാലാവസ്ഥയാണ്.കേരളത്തില്‍ ഒറഞ്ചു തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി.ഉട്ടിയെ ഓര്‍മ്മിപ്പിക്കുന്ന കാലാവസ്ഥയാണ് ഇവിടെ.വിവിധങ്ങളായ പക്ഷികളും പൂകളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ് വാഴിലുടനീളം ഏലത്തോട്ടങ്ങളും കപ്പിത്തോട്ടങ്ങളും കാണാം.പോകുന്ന വഴിയിലാണ് സീതാര്‍കുണ്ട്.ഇവിടെ വനവാസകാലത്ത് രമാലക്ഷ്മണന്‍മാര്‍ സീതയോടൊപ്പം താമസിച്ചിരുന്നു എന്നാണ് വിശ്വാസം .സീത ഇവിടുത്തെ കാട്ടു ചോലകളില്‍ നിന്നു വെള്ളമെടുത്ത് പൂജക്ക്‌ അര്‍പിച്ചതയും ഐതിഹ്യമുണ്ട് .