ഒരു കോടിക്ക് ഒന്ന് കുറവ്....ഉനകൊട്ടി !!!

99,99,999 വിഗ്രഹങ്ങള്‍, എവിടെ നോക്കിയാലും കല്ലില്‍ കൊത്തിയ ശിവരൂപങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയിലെ കൈലാഷഗറിലാണ് ഉനകൊട്ടി സ്ഥിതിചെയ്യുന്നത്.ഉനകൊട്ടി എന്ന ബംഗാളി വാക്കിന് ഒരുകോടിക്ക് ഒന്ന് കുറവെന്നാണ് അര്‍ത്ഥം.ഏഴാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെട്ട ഒരു ശൈവ തീര്‍ഥാടന കേന്ദ്രമായാണ് ഉനകോട്ടി അറിയപ്പെടുന്നത്