ജിയോ,സോണി തോറ്റോടി....സ്റ്റാര്‍ “Star” തന്നെ..!!!

ജിയോക്കും സോണിക്കും പിടിച്ചു നില്‍ക്കാനായില്ല ബിസിസിഐ സംപ്രേക്ഷണവകാശം സ്റ്റാറിന് 2018ജൂണ്‍-2020മാര്‍ച്ച് വെരയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്ഡ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള മീഡിയ റൈറ്റ്‌സ് സ്റ്റാര്‍ ടിവി സ്വന്തമാക്കി.6138.1 കോടി രൂപയ്ക്കാണ് 5 വര്‍ഷത്തെ സംപ്രേക്ഷണവകാശം സ്റ്റാറിന് ബിസിസിഐ വിറ്റിരിക്കുന്നത്.ഈ കണക്കുകള്‍ പ്രകാരം ഒരു മത്സരത്തിന് 60.1 കോടി രൂപ വീതം എല്ലാ ഫോര്‍മാറ്റിലുമായി 102 മത്സരങ്ങള്‍.2012-18 കാലയളവില്‍ ഒരു മത്സരത്തിന് 43 കോടിയായിരുന്നു അന്ന് 3851 കോടിയ്ക്കായിരുന്നു സ്റ്റാര്‍ സംപ്രേക്ഷണവകാശം സ്വ്‌നതമാക്കിയത്.സോണി റിലയന്‍സ് ജിയോ എന്നിവയെ പിന്തള്ളിയാണ് സ്റ്റാറിന്റെനേട്ടം.ഈ കരാറോടെ 59.31 ശതമാനം വരെ വരുമാന വര്‍ദ്ധനവാണ് ബിസിസിഐയ്ക്ക് ലഭിക്കുന്നത്. ബിസിസിഐ ട്രഷര്‍ അനിരുദ്ധ് ചൗധരിയാണ് ട്വിറ്ററിലൂടെ സ്റ്റാര്‍ സംപ്രേക്ഷണവകാശം നേടിയ വിവരം പുറത്തുവിട്ടത്.