അര്‍ജന്റീനയേയും മെസ്സിയെ പൊങ്കാലയിട്ട്  സോഷ്യല്‍ മീഡിയ

കഷ്ടിച്ച് സമനില കൊണ്ട് രക്ഷപ്പെട്ട മെസ്സിയേയും കൂട്ടരെയും സോഷ്യല്‍ മീഡിയയില്‍ ട്രോളെന്മാര്‍ സ്വീകരിച്ചത് ട്രോളുകളുടെ പൊങ്കാലക്കൊണ്ടാണ്. കാല്‍പന്തുകൊണ്ട് കവിത രചിക്കുന്ന മെസ്സിയും കൂട്ടരും ഐസ്‍ലൻഡനെതിരെ കളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഗോള്‍ മഴയാകുമെന്നാണ് പലരും പ്രതീക്ഷിച്ചത്. പക്ഷേ, ഐസ് കട്ടയില്‍ പെയിന്റ് അടിച്ചതുപോലെ ആയി അര്‍ജന്റീനയുടെ കാര്യം. മിസ് വേള്‍ഡ് അല്ല, മി്സ്സ് പെനാള്‍ട്ടി! ഇങ്ങനെ പെനാള്‍ട്ട്ി മിസ്സ് ആക്കിയാല്‍ വേറെ എന്ത് ചെയ്യാനാണ്. വീണ്ടും പെനാല്‍റ്റി നഷ്ടപ്പെടുത്തി മിശിഹ അങ്ങനെ നീളുന്നു ട്രോളുകള്‍.ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തിനിറങ്ങിയ ഐസ്ലന്‍ഡ് പടുത്തുയര്‍ത്തിയ പ്രതിരോധക്കോട്ട ഭേദിക്കാനാകാതെ ലയണല്‍ മെസ്സിയും സംഘവും നന്നേ കുഴങ്ങി. 10 തവണയാണ് മെസ്സി ഐസ്ലന്‍ഡിനെതിരെ വല ലക്ഷ്യമാക്കി ഷോട്ട് അടിച്ചത്. എന്നാല്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. ഈ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പേരിലാണെങ്കില്‍ ആദ്യ പെനാല്‍റ്റി നഷ്ടം മെസ്സിയുടെ പേരില്‍ കുറിക്കപ്പെട്ടു. റൊണാള്‍ഡോയുടെ തുടർച്ചയായ ആ മൂന്ന് ഷോട്ടുകളെ സോഷ്യല്‍ മീഡിയ സ്വീകരിച്ചത് ഇരുകയ്യും നീട്ടിയുമായിരുന്നു.