ചരിത്രത്തില്‍ വിലയേറിയ ക്രിക്കറ്റ്..???

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ മത്സരമാകാന്‍ ഒരുങ്ങുകയാണ് ഏകദിന ലോകകപ്പ് ഫൈനല്‍ അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ലോര്‍ഡ്സിലാണ് മത്സരം നടക്കുക. ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റിന് 395 പൗണ്ട് വരെ വില വരുമെന്നാണ് റിപ്പോര്‍ട്ട്. അതായത് ഏകദേശം 36,000 രൂപ. ഈ മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പോലും 20 പൗണ്ടാണ് (ഏകദേശം 1800ഓളം ഇന്ത്യന്‍ രൂപ). വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് കലാശപ്പോരാട്ടത്തിന്റെ ടിക്കറ്റ് വില നിശ്ചയിച്ചത്.ലോകകപ്പ് ഫൈനല്‍ കാണാനുള്ള സാധാരണക്കാരുടെ ആഗ്രഹത്തിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതാണ് മത്സരത്തിലെ ടിക്കറ്റ് വിലയെന്ന വിമര്‍ശനങ്ങളുണ്ട്