വേഗരാജാവിന്റെ അപൂര്‍ണ മടക്കം..!!!

അവസാന മത്സരത്തില്‍ മെഡല്‍ നേടി കളമൊഴിയാമെന്ന ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ പരിക്ക് വില്ലനായപ്പോള്‍ ലോകം മുഴുവന്‍ അദ്ദേഹത്തോടൊപ്പം വിതുമ്പി.ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 4*100 റിലേ ഫൈനലില്‍ മത്സരിക്കാനിറങ്ങിയ ഉസൈന്‍ ബോള്‍ട്ടിന് പരിക്ക് കാരണം മത്സരം പൂര്‍ത്തിയാക്കാനായില്ല. പേശീവലിവ് കാരണം 50 മീറ്റര്‍ ശേഷിക്കെ ബോള്‍ട്ട് ട്രാക്കിലേക്ക് വീണു.