കാനറിക്കിളി കൂടുവിട്ടു....ഇനി ശൂന്യത...!!!


ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ട കൂട്ടുകെട്ടായ എംഎസ്എന്‍(മെസി-സുവാരസ്-നെയ്മര്‍) ത്രയം ഇനിയുണ്ടാകില്ല. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ ചേരാന്‍ തീരുമാനിച്ചു. ടീം വിടുകയാണെന്ന് നെയ്മര്‍ ബാഴ്സലോണയെ ഔദ്യോഗികമായി അറിയിച്ചു.ദോഹയില്‍ പിഎസ്ജി മാനേജുമെന്റുമായി ചര്‍ച്ച നടത്തിയശേഷം ബാഴ്സയില്‍ എത്തിയ നെയ്മറെ കോച്ച് ഏണസ്റ്റോ പരിശീലം നടത്താന്‍ അനുവദിച്ചില്ല. ഇതിന് തൊട്ടുപിന്നാലെയാണ് ടീം വിടുകയാണെന്ന് നെയ്മര്‍ അറിയിച്ചത്.