തണുത്തുറഞ്ഞ മത്സരവേദികള്‍...ഇന്ത്യയും

തണുത്തുറഞ്ഞ ലോക കായികമാമാങ്കത്തില്‍ ഇന്ത്യന്‍ സാന്നിധ്യവും ശീതകാല സാഹസികകായികവിനോദങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന വിശ്വകായികമേളയാണ് വിന്റര്‍ ഒളിംപിക്സ് അഥവാ ശൈത്യകാല ഒളിംപിക്സ്. രാജ്യാന്തര ഒളിംപിക് കമ്മിറ്റി സംഘടിപ്പിക്കുന്ന വിന്റര്‍ ഒളിംപിക്‌സ് നാലു വര്‍ഷത്തിലൊരിക്കലാണ് നടക്കുക. ഇക്കുറി ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ് മേളയ്ക്ക് വേദിയായി. ഫെബ്രുവരി 25വരെയാണ് മല്‍സരങ്ങള്‍. 92 ടീമുകളില്‍നിന്നായി ഏതാണ്ട് മൂവായിരം അത്‌ലറ്റുകള്‍ അണിനിരക്കും. 15 കായികവിഭാഗങ്ങളിലായി 102 മല്‍സരങ്ങള്‍ അരങ്ങേറും. ഫിഗര്‍ സ്‌കേറ്റിങ്, സ്പീഡ് സ്‌കേറ്റിങ്, ആല്‍പൈന്‍ സ്‌കീയിങ്, നോര്‍ഡിക് സ്‌കീയിങ്, സ്‌കീ ജംപിങ്, സ്പീഡ് സ്‌കേറ്റിങ്, സ്‌നോബോര്‍ഡിങ്, ഐസ് ഹോക്കി, ലൂജ് എന്നിവയാണ് പ്രധാന മല്‍സരഇനങ്ങള്‍. ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് കായികതാരങ്ങള്‍ പങ്കെടുക്കും. തുടര്‍ച്ചയായി ആറാം വിന്റര്‍ ഒളിംപിക്‌സില്‍ ലൂജില്‍ പങ്കെടുക്കുന്ന ശിവകേശവന്‍ ഇന്ത്യയ്ക്ക് അഭിമാനമാകും.ഇന്ത്യ ശൈത്യകാല ഒളിംപിക്‌സില്‍ അരങ്ങേറിയത് 1964ല്‍. ഇതുവരെയും മെഡല്‍നേട്ടങ്ങളൊന്നും നമുക്കില്ല എന്നാല്‍ ലോകവേദിയില്‍ പങ്കെടുക്കുന്ന മഹത്വമുണ്ട്‌