പ്രതിഷേധം; ആവേശം...കളി നടക്കുമോ..????

ആദ്യ ഹോംമാച്ച് കളിക്കാന്‍ സൂപ്പര്‍ കിംഗ്‌സിനാകുമോ?? ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ഹോം മാച്ചിന് തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നറിയിപ്പുമായി തമിഴകം.കാവേരി പ്രശ്‌നത്തിലെ പ്രതിഷേധങ്ങള്‍ക്കിടെ മത്സരം നടത്തുന്നത് അപകമാണെന്നും പിന്നീടേ കുറ്റം പറയരുതെന്നും തമിഴ്വാഴ്മുറെ കക്ഷി അറിയിച്ചു.നേരത്തെ കാവേരി തര്‍ക്കം നിലനിര്‍ത്തുന്നതിനാല്‍ ചെന്നൈയുടെ ഹോം മത്സരങ്ങളുടെ വേദി മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വേദി മാറ്റേണ്ടതില്ലെന്നായിരുന്നു ഐ.പി.എല്‍ സമിതിയുടെ തീരുമാനം. 2 വര്‍ഷത്തെ ഇടവേളയ്കക്ക് ശേഷം പ്രിയടീം മടങ്ങിവരുന്നതിന്റെ ആഘോഷം കാവേരി പ്രതിഷേധത്തില്‍ മങ്ങിപ്പോയി.'കുടിവെള്ളത്തിന് വേണ്ടി തമിഴ് ജനത പോരാടിക്കൊണ്ടിരിക്കുമ്പോള്‍ ഐ.പി.എല്‍ എന്ന ചൂതാട്ടം ഇവിടെ നടത്തേണ്ട. തങ്ങളുടെ വികാരം കളിക്കാര്‍ മനസിലാക്കണമെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.കാവേരി ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരെ രജനീകാന്ത് ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിരുന്നു. ഇതിനിടയില്‍ ചെന്നൈയിലെ മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പൊലീസ് സുരക്ഷയോടെ മത്സരം ചെന്നൈയില്‍ നടത്താമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഇന്നു വൈകീട്ട് എട്ടുമണിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായിട്ടാണ് ഈ സീസണിലെ ചെന്നൈയുടെ ആദ്യ ഹോംമാച്ച്.