സച്ചിന്റെ 10… സച്ചിന് മാത്രം...!!!

സച്ചിന്റെ 10-ാം നമ്പര്‍ ജഴ്‌സിയായിരുന്നു ശാര്‍ദുല്‍ തെരഞ്ഞെടുത്തത്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതുമുഖ താരം ശാര്‍ദുല്‍ ഠാക്കൂറിനെതിരെ സച്ചിന്‍ ആരാധകരുടെ പ്രതിഷേധം. സച്ചിന്റെ നമ്പറായിരുന്ന 10ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ ശാര്‍ദുല്‍ കളിക്കാനിറങ്ങിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിനിതിരെ ട്വിറ്ററില്‍ വ്യാപകമായ പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ-ശ്രീലങ്ക നാലാം മത്സരത്തിലാണ് ശാര്‍ദുല്‍ ആദ്യമായി ടീമിനായി കളത്തിലിറങ്ങിയത്. ഒരു വര്‍ഷത്തോളമായി ടീമിന്റെ ഭാഗമായിരുന്നെങ്കിലും ആദ്യമായി ക്യാപ്പ് അണിയാന്‍ ശാര്‍ദുലിന് അവസരം ലഭിച്ചത് ഈ മത്സരത്തിലാണ്.