ഗോള്‍ഡ് കോസ്റ്റില്‍ തലകുനിച്ച് ഇന്ത്യ...!!!

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് 2 മലയാളി താരങ്ങളെ പുറത്താക്കി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് 2 മലയാളി താരങ്ങളെ പുറത്താക്കി. റേസ് വാക്കര്‍ കെ.ടി ഇര്‍ഫാന്‍, ട്രിപ്പിള്‍ ജംപ് താരം രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. ഗെയിംസ് വില്ലേജിലെ ഇവരുടെ താമസസ്ഥലത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഇരുവര്‍ക്കും താമസിക്കാന്‍ നല്‍കിയ അപ്പാര്‍ട്ട്മെന്റ് വൃത്തിയാക്കാന്‍ എത്തിയവരാണ് സിറിഞ്ച് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഓസ്ട്രേലിയ സ്പോര്‍ട്സ് ആന്റി ഡോപിംഗ് അതോറിറ്റി(എഎസ്എഡിഎ) മുറിയിലെത്തി വിശദമായി പരിശോധിക്കുകയായിരുന്നു. രാകേഷിന്റെ ബാഗില്‍ നിന്നും മറ്റൊരു സിറിഞ്ച് കൂടി കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അക്രഡിറ്റേഷന്‍ റദ്ദ് ചെയ്ത് ഗെയിംസ് വില്ലേജില്‍ നിന്നും ഇരുവരെയും പുറത്താക്കുകയായിരുന്നു.രാകേഷ് നാളത്തെ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയിരുന്നു. ഇരുവര്‍ക്കും ഇനിയൊരിക്കലും കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനാകില്ല. ഇവരെ ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തില്‍ കയറ്റിവിടുമെന്നും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ അറിയിച്ചു.സീനിയര്‍ ബോക്സര്‍മാരുടെ താമസസ്ഥലത്തിന് അടുത്തായാണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ബോക്സര്‍മാര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. താരങ്ങളില്‍ നിന്നും ഗെയിംസ് ഇന്ത്യ അതോറിറ്റിയില്‍ നിന്നും വിശദീകരണം തേടിയ ശേഷമാണ് നടപടി.