ഫുട്ബോള്‍ കാണാന്‍ 15 ലക്ഷം !

15 ലക്ഷം കടമെടുത്ത് ഗ്രാമാവാസികള്‍ക്കായി ഫുട്ബോള്‍ ലൈവ് ഓഡിറ്റോറിയം
 
15 ലക്ഷം കടമെടുത്ത് ഗ്രാമാവാസികള്‍ക്കായി ഫുട്ബോള്‍ ലൈവ് ഓഡിറ്റോറിയം ഒരുക്കിയിരിക്കുകയാണ് ആസാമിലെ ഒരു ഫുട്ബോള്‍ പ്രേമി.1800 സ്ക്വയര്‍ ഫീറ്റ്‌ ഉള്ള ഓഡിറ്റോറിയം ആണ് ഫിഫ വേള്‍ഡ്കപ്പ് കാണാനായി തയ്യാറാക്കിയത്. ആസാമിലെ ദിഫു ടൗണിലെ പുടുല്‍ ബോറ ആണ് ഗ്രാമത്തിലുള്ളവര്‍ക്കായി ഈ സൌകര്യമൊരുക്കിയത്.അഞ്ഞൂറ് പേരെ ഉള്‍ക്കൊള്ളുന്നതാണ് ഓഡിറ്റോറിയം.റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഒപണിംഗ് മാച്ച് നടന്ന വ്യാഴാച് ആണ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തത്.ജര്‍മനിയുടെ കട്ട ഫാനായ ബോറ ജര്‍മന്‍ സ്റ്റേഡിയം എന്നാണ് ഓഡിറ്റോരിയത്തിനു നല്‍കിയിരിക്കുന്ന പേര് .ബോറയ്ക്ക് 53 വയസ്സുണ്ട്. 15 ലക്ഷം രൂപ മുടക്കി 56 ഇഞ്ചുള്ള എല്‍സിഡി മോണിട്ടര്‍ ഉള്‍പെടുന്ന ഓഡിറ്റോറിയം ആണ് ബോറ ഗ്രാമവാസികള്‍ക്കു ഒന്നിച്ച് ഫുട്ബാള്‍ ആസ്വദിക്കുന്നതിനായി ക്രമീകരിച്ചത്. ഗ്രാമത്തില്‍ ഇങ്ങനെ ഒരു സ്റ്റേഡിയം തന്റെ സ്വപ്നമാണെന്നും ബോറ ടെലഗ്രാഫ് മാധ്യമത്തോട് പറഞ്ഞു.ഫിഫയിലെ 32 ടീമിന്‍റെയും കൊടികള്‍ കൊണ്ട് ഓഡിറ്റോറിയം അലങ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 200 പേരെയാണ് ബോറ ഇത്തരത്തില്‍ സംവിധാനമൊരുക്കി വേള്‍ഡ്കപ്പ്‌ കാണിച്ചത്