ആന ഭീമന്റെ മടങ്ങിവരവ്...!!!

42,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മറഞ്ഞ മാമോത്ത് തിരികെയെത്തുന്നു നമ്മുടെ ആനകളുടെ പൂര്‍വ്വികരായ മാമോത്തുകള്‍ ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് ശാസ്ത്രജ്ഞരുടെ ഉറപ്പ്.മഞ്ഞു മൂടിയ ആര്‍ട്ടിക് പ്രദേശത്ത് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവയാണ് ഈ മാമോത്തുകള്‍.ശരീരം നിറയെ രോമവും വളഞ്ഞ് കൂര്‍ത്ത വലിയ കൊമ്പുകളും വലുപ്പമേറിയ ശരീരവുമായിരുന്നു ഇവയ്ക്ക്.മഞ്ഞിനടിയില്‍ നിന്ന് നിരവധി മാമോത്തുകളുടെ ശരീരം ഗവേഷകര്ക്ക് ലഭിച്ചിട്ടുണ്ട്.പക്ഷെ ഇവയ്ക്ക് വംശനാശം സംഭവിച്ചതെങ്ങനെയെന്നതിന് വ്യക്തമായ ഉത്തരമില്ല