മരിച്ചാലും പ്രകാശിക്കും സൂര്യന്‍..........!!!

സൂര്യന്റെ മരണം പ്രവചിച്ച് ശാസ്ത്രലോകം ഒരു നക്ഷ്ത്രമായ സൂര്യന്റെ അവസാനത്തിന് പല രംഗങ്ങളുണ്ടാകുമെന്ന് കണ്ടെത്തി ശാസ്ത്രലോകം.സൂര്യന്‍ മരിക്കുക പ്രകാശവര്ഷങ്ങള്‍ അകലെ നിന്നുപോലും ദൃശ്യമാകുന്ന അത്ര വെളിച്ചമ്മുള്ള കിരണങ്ങള്‍ അവശേഷിപ്പിച്ചാകുമെന്നാണ് ഗവേഷകരുടെ നിഗമനം വരുന്ന 100 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂര്യന്റെ മരണമുണ്ടാകുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും അതിനുശേഷമുണ്ടാകുന്ന പ്രതിഭാസങ്ങളെ കുറിച്ചൊരു നിഗമനം ഉണ്ടായിരുന്നില്ല.10ല്‍ 9 നക്ഷത്രങ്ങളും അവസാനം പ്ലാനറ്ററി നെബുലയായി മാറുന്നു.ഈ സമയം നക്ഷത്രത്തില്‍ നിന്നുള്ള പൊടിപടലങ്ങളും മറ്റ് ബാഷ്പങ്ങളും പുറംന്തള്ളു എന്നിരു്‌നാലും അതിനുള്ളില്‍ നിന്ന് പ്രകാശമുണ്ടാകുമെന്നാണ് ഗവേഷകരുടെ പുതിയ വിശദീകരണംയ.ഒടുവില്‍ പ്രകാശം തീര്‍ന്ന വെളളക്കുള്ളനായിട്ടാകും അവസാനം .സൂര്യന് പ്രകാശം വമിക്കുന്ന നെബുല സൃഷ്ടിക്കാനാകില്ലെന്ന പഴയ കണ്ടെത്തലുകളാണ് ഇപ്പോള്‍ തെറ്റാണെന്ന നിഗമനത്തിലെത്തിച്ചേര്ന്നിരിക്കുന്നത്.നേച്ചര്‍ അസ്‌ട്രോണമി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.