ലോകം തോറ്റു...ചൂട് കുറയില്ല...!!!

അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോളതാപനില 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പാരിസ് ഉച്ചകോടിയില്‍ ഉള്‍പ്പടെ ലോകരാജ്യങ്ങള്‍ മുന്‍ഡഗണന നല്‍കി പ്രഖ്യാപിച്ച നടപടിയാണ് ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കി ചുരുക്കുകയെന്നത് . ഈ ലക്ഷ്യം നേടുക ഇനി സാധ്യമല്ലെന്നാണ് രാജ്യാന്തര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ താപനിലയുടെ വര്‍ധനവിന്റെ തോതും ഉയരുന്ന കാര്‍ബര്‍ ബഹിര്‍ഗമന നിരക്കും പരിശോധിച്ചാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോളതാപനില 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത് താപനില കുത്തനെ ഉയരുന്നതോടെ അപ്രതീക്ഷിതമായ കാലാവസ്ഥയാണ് ഭൂമിയെ കാത്തിരിക്കുന്നത്. വരള്‍ച്ച, പേമാരി, കാലം തെറ്റിയെത്തുന്ന മഴ, തുടര്‍ച്ചയായി വീശുന്ന കൊടുങ്കാറ്റും ചുഴലിക്കാറ്റും, ശക്തമായ മഞ്ഞു വീഴ്ച ഇവയെല്ലാം താപനിലയിലെ വര്‍ധനവു മൂലമുണ്ടാകുന്ന കാലാസവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. താപനില ഇനിയും ഉയരുന്നതോടെ ലോകത്തെ വന്‍ നഗരങ്ങളടക്കം സമുദ്രതീരത്തുള്ള പല പ്രദേശങ്ങളും കടലെടുക്കുമെന്നാണു ഗവേഷകര്‍ നല്‍കുന്ന മറ്റൊരു മുന്നറിയിച്ച്. ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും മഞ്ഞുരുകി പല കരപ്രദേശങ്ങളും കടലെടുക്കും.