ഭൂപടത്തില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് ഗിന്നസിലേക്ക്

വിവാഹാഭ്യര്‍ത്ഥനയ്ക്ക് പുതുമകള്‍ കൊണ്ടുവരാനും പുതുമയുള്ളൊരു വഴി തേടിയിരിക്കുകയാണ് ജപ്പാനിലെ ടോകിയോ സ്വദേശി. ആറ് മാസമെടുത്ത യാത്രയിലൂടെയാണ് യസ്സന്‍ തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആ യാത്ര പ്രണയിനിയെ സന്തുഷ്ടയാക്കിയതുകൂടാതെ യസ്സനെ ഗിന്നസ് ലോക റെക്കോര്‍ഡിനും അര്‍ഹനാക്കി. ഏറ്റവും വലിയ ജിപിഎസ് ചിത്രരചന എന്ന ഇനത്തിലാണ് യസ്സന് റെക്കോര്‍ഡ് ലഭിച്ചത്. ഗൂഗിളാണ് ഈ വിവരം ട്വീറ്റ് ചെയ്ത് ലോകത്തെ അറിയിച്ചത്. 2008 ലാണ് യസ്സന്‍ തന്റെ പ്രണയനിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ തീരുമാനിക്കുന്നത്. പത്ത് വര്‍ഷങ്ങളായി ജിപിഎസ് ആര്‍ട്ട് നിര്‍മിക്കുന്നയാളാണ് യസ്സന്‍. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്രചെയ്ത്, ജിപിഎസ് ഉപകരണത്തിന്റേയും ഗൂഗിള്‍ എര്‍ത്തിന്റേയും സ്ട്രീറ്റ് വ്യൂവിന്റേയും സഹായത്തോടെ ഗൂഗിള്‍ മാപ്പില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിനെയാണ് ജിപിഎസ് ആര്‍ട്ട് എന്ന് പറയുന്നത്. തന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്കും ഈ രീതി അവലംബിക്കാനാണ് യസ്സന്‍ തീരുമാനിച്ചത്. ജപ്പാനിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ജപ്പാന്‍ ഭൂപടത്തില്‍ യസ്സന്‍ ജോലി ഉപേക്ഷിച്ചാണ് തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി യസ്സന്‍ ഇറങ്ങിത്തിരിച്ചത്. ഹൊക്കായ്‌ഡോയില്‍ തുടങ്ങിയ യാത്ര അവസാനിച്ചത് കാഗോഷിമ തീരത്താണ്. 7000 കിലോമീറ്ററുകള്‍ താണ്ടി ആറ് മാസത്തെ യാത്ര. അങ്ങനെ വളരെ വലിയൊരു വിവാഹാഭ്യര്‍ത്ഥന. ഒപ്പം ഒരു ഹൃദയചിഹ്നവും വരയ്ക്കാന്‍ യസ്സന്‍ മറന്നില്ല. Marry Me എന്ന് എഴുതി. സ്വാഭാവികമായും ഇത്രയും സ്‌നേഹനിധിയായൊരു കാമുകനെ ഏതെങ്കിലും കാമുകി വിട്ടുകളയുമോ. യസ്സന്റെ പ്രണയാഭ്യര്‍ത്ഥന അദ്ദേഹത്തിന്റെ കാമുകി സ്വീകരിച്ചു. ഇത് വലിയ സര്‍പ്രൈസ് ആയിരുന്നുവെന്നും ലോകത്ത് ഏറ്റവും മഹത്തരമായ സ്‌നേഹം അനുഭവിക്കുന്നുവെന്നും യസ്സന്റെ കാമുകി പറഞ്ഞു. Wedding Proposal Using Google Earth man got World Record