മകന് ഇനി ഐ പാഡ് കളിക്കാന്‍ കൊടുക്കില്ല!

മകന് കളിക്കാനായി ഐ പാഡ് നല്‍കിയ വാഷിംഗ്ടണിലെ മാധ്യമപ്രവര്‍ത്തകന്‍റെ അനുഭവം ലോകമാകെ ചര്‍ച്ചയാകുകയാണ്. അച്ഛന്‍റെ ഐ പാ‍ഡ് കിട്ടിയ മൂന്നു വയസുകാരന്‍ കാര്യമായി തന്നെ അതിന്മേല്‍ പണിയൊപ്പിച്ചുകളഞ്ഞു. മകന്‍റെ കയ്യില്‍ നിന്നും ഐ പാ‍ഡ് തിരിച്ചുവാങ്ങിയ അച്ഛന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഇനി 48 വര്‍ഷത്തിന് ശേഷം മാത്രമേ അണ്‍ലോക്ക് ചെയ്യാനാകു എന്നാണ് ഐ പാഡില്‍ എഴുതികാണിക്കുന്നതെന്ന് ചിത്രം സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. പാസ് വേഡ് പല തവണ തെറ്റിച്ചതോടെയാണ് ഐ പാഡ് പണി മുടക്കിയത്. ന്യൂയോര്‍ക്കര്‍ മാഗസിനിലെ എഴുത്തുകാരനായ ഇവാന്‍ ഒസ്‌നോസിനാണ് മകന്‍റെ കുട്ടിക്കളികൊണ്ട് പണി കിട്ടിയത്. iPad is disabled. try again in 25,536,442 minutes എന്ന സന്ദേശമാണ് ഐ പാഡിന്‍റെ സ്‌ക്രീനില്‍ കാണിക്കുന്നത്. 48 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ അണ്‍ ലോക്ക് ചെയ്യാനാകു എന്നാണ് ചുരുക്കം. 2067 വരെ കാത്തിരിക്കണം എന്ന് സാരം. ഇത്തരത്തില്‍ ലോക്ക് ആയ ഐ പാഡ് തുറക്കാന്‍ എന്തേങ്കിലും വഴിയുണ്ടോ എന്നറിയാനാണ് ഇവാന്‍ ട്വിറ്ററില്‍ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഐട്യൂണ്‍സ് വഴി റീസ്റ്റോര്‍ ചെയ്താല്‍ ഐ പാഡ് ചിലപ്പോള്‍ ശരിയാകും എന്നാണ് പലരുടെയും ഉപദേശം. എന്നാല്‍ അങ്ങനെ ചെയ്യുന്പോള്‍ ഉപകരണമോ, അതില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങളോ പൂര്‍ണമായും നഷ്ടപ്പെടാനുള്ള സാധ്യതയും ചലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇവാനും ഐപാഡ് റീസ്റ്റോര്‍ ചെയ്തെന്നാണ് വ്യക്തമാകുന്നത്. evan osnos twitter post on 48 years i-pad lock