ഓര്‍മ്മകളില്‍ നിറയുന്ന കലാം !

ഓര്‍മ്മകളില്‍ നിറയുന്ന കലാം ! 'എപിജെ അബ്ദുള്‍ കലാം' ഇന്ത്യന്‍ യുവത്വത്തിന്റെ പ്രചോദനം രാമേശ്വരത്തെ ഒരു ശരാശരി മുസ്ലീം കുടുംബത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്കെത്തിയ അത്ഭുത് പ്രതിഭാസം- ഡോ. എപിജെ അബ്ദുള്‍ കലാം മണ്‍മറഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷങ്ങള്‍.പൈലറ്റാവാന്‍ കൊതിച്ച ബാല്യം, സാഹിത്യത്തെ ഏറെ പ്രണയിച്ച്, ഇന്ത്യന്‍ ബഹിരാകാശസ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്ന യൗവ്വനം, രാജ്യസുരക്ഷയുടെ മിസൈല്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച്, ഇന്ത്യയുടെ പ്രഥമ പൗരനായി ലളിത ജീവിതം നയിച്ച അത്ഭുത പ്രതിഭ., വിദ്യാര്‍ത്ഥികളോട് സംവദിച്ച് മതിയാകാതെയാണ് കലാം കാലത്തിന്റെ അരങ്ങില്‍ നിന്ന് വിടവാങ്ങിയത്.ക്ഷേത്ര നഗരമായ രാമേശ്വരത്ത് 1931 ഒക്ടോബര്‍ 15 നായിരുന്നു അബ്ദുള്‍ കലാമിന്റെ ജനനം.കക്കപെറുക്കി വിറ്റും പത്രവിതരണത്തില്‍ സഹായിച്ചും അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തിയിരുന്നത്.ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നാണ് അബ്ദുള്‍ കലാം അറിയപ്പെടുന്നത് .പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന സ്ഥാനം അദ്ദേഹത്തെ തേടിയെത്തി. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ രണ്ടാമത്തെ അണ്വായുധ പരീക്ഷണത്തിലും കലാം നിര്‍ണായക ഘടകമായിരുന്നു. രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കി ആദരിച്ച വ്യക്തിയാണ് കലാം. 1997 ലാണ് അദ്ദേഹത്തിന് ഭാരത രത്‌ന നല്‍കുന്നത്. അതിന്മു മുമ്പ് 1990 ല്‍ പത്മവിഭൂഷണും ലഭിച്ചിരുന്നു. അതിരുകളില്ലാതെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ആ മഹത് വ്യക്തിത്വത്തിന് പ്രണാമം.