80 വര്‍ഷം; മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കര്‍ഷകന്‍

എട്ടാം വയസിലെ മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം 88-ാ മത്തെ വയസില്‍ യാഥാര്‍ത്ഥ്യമാക്കി ഇന്ത്യന്‍ കര്‍ഷകന്‍.എട്ടാം വയസില്‍ മെര്‍സിഡീസ് ബെന്‍സ് സ്വന്തമാക്കണമെന്ന സ്വപ്‌നം ചൈന്നൈ സ്വദേശിയായ ദേവരാജന്‍ എന്ന കര്‍ഷകന്‍ യാഥാര്‍ത്ഥ്യമാക്കിയത് തന്റെ 88-ാ മത്തെ വയസില്‍ .ഈ കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യത്തിന് നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ വാഹനപ്രേമികള്‍ നല്‍കുന്നത്. എണ്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസിന്റെ വളയത്തില്‍ പിടിമുറുക്കുമ്പോള്‍ ദേവരാജന് മുന്നില്‍ ഓര്‍മ്മകളത്രയും നടമാടുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സാധാരണക്കാരനായ കര്‍ഷകന്‍ 88 ആം വയസ്സില്‍ മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസ് വാങ്ങിയ കഥയാണിത്. എട്ടാം വയസിലാണ് ദേവരാജന്‍ ആദ്യമായി മെര്‍സിഡീസ് ബെന്‍സ് കാര്‍ കാണുന്നത്. കാറിനെ ആദ്യം കണ്ടപ്പോള്‍ വാഹനമേതെന്നോ, വിലയയെന്തെന്നോ ദേവരാജന് അറിയില്ലായിരുന്നു. ഒന്നുമാത്രം അദ്ദേഹം നിശ്ചയിച്ചു, ഗ്രില്ലിന് മുകളില്‍ തിക്രോണ നക്ഷത്രമുള്ള കാര്‍ വാങ്ങണം. ഒരു കര്‍ഷകന് ഇത് സ്വന്തമാക്കുക അത്ര എളുപ്പമല്ലെന്നാലും അതിനായി കഠിനമായി പ്രയത്‌നിക്കാന്‍ ദേവരാജന് തീരുമാനിച്ചു . ഒടുവില്‍ 88-ാം വയസില്‍ ദേവരാജന്‍ ആ സ്വപനം യാഥാര്‍ത്ഥ്യമാക്കി. ദേവരാജന്റെ കഥയറിഞ്ഞ ഷോറൂം ജീവനക്കാര്‍ കേക്ക് മുറിച്ചും വീഡിയോ ചിത്രീകരിച്ചുമാണ് അദ്ദേഹത്തിനൊപ്പം സന്തോഷം പങ്കിട്ടത്. ചെന്നൈയിലെ മെര്‍സിഡീസ് ബെന്‍സ് ട്രാന്‍സ് കാര്‍ ഇന്ത്യ ഡീലര്‍ഷിപ്പ് വീഡിയോയിലൂടെ ദേവരാജനെന്ന കര്‍ഷകനെ വാഹനപ്രേമികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.