ഓട്ടോറിക്ഷകളുടെ നാടായ കൊച്ചി!

ഓട്ടോറിക്ഷകളുടെ നാടായ കൊച്ചി! 32 ശതമാനത്തോളം പേർ ഓട്ടോ ഉപയോഗിക്കുന്ന നഗരമാണ് കൊച്ചി മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ പേ​ര് ചാ​ർ​ത്തി​യ അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി​യായ കൊച്ചിക്ക് മ​റ്റൊ​രു നാമം കൂ​ടി, ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ നാ​ട്. രാ​ജ്യ​ത്ത് ഓ​ട്ടോ​റി​ക്ഷ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രി​ക്കു​ക​യാ​ണു കൊ​ച്ചി. 20 പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ 43,000 പേ​ർ പ​ങ്കെ​ടു​ത്ത യാ​ത്രാ​സൗ​ഹാ​ർ​ദ സ​ർ​വേ​യി​ലൂ​ടെ​യാ​ണു ന​മ്മു​ടെ കൊ​ച്ചി ഒ​ന്നാ​മ​തെ​ത്തി​യ​ത്. കൊ​ച്ചി​യെ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന മും​ബൈ, ഡ​ൽ​ഹി, ബം​ഗളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, കോൽ​ക്ക​ത്ത തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​ണു കൊ​ച്ചി​യു​ടെ ഓ​ട്ടോ​റി​ക്ഷ യാ​ത്ര. 32 ശ​ത​മാ​ന​ത്തോ​ളം പേ​ർ ഓ​ട്ടോ ഉ​പ​യോ​ഗി​ക്കു​ന്ന ന​ഗ​ര​മാ​ണു കൊ​ച്ചിന​ഗ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ ല​ഭ്യ​ത​യും പൊ​തു​ഗ​താ​ഗ​ത​ത്തി​ലെ സു​ര​ക്ഷി​ത​ത്വ​വും ന​ഗ​ര​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​വും അ​ടി​സ്ഥാ​ന വി​ക​സ​ന​വും ഉ​ൾ​പ്പെ​ടെ അ​ന്പ​തി​ലേ​റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉൾപ്പെടുത്തിയാ​യി​രു​ന്നു സ​ർ​വേ ന​ട​ന്ന​ത്. . ഇ​നി കൊ​ച്ചി​യി​ൽ മാ​ത്ര​മേ ഓ​ട്ടോ ഹി​റ്റാ​യി​ട്ടു​ള്ളോ​യെ​ന്ന പ​രി​ഭ​വം വേ​ണ്ട. നാ​ട്ടി​ലും ന​ഗ​ര​ങ്ങ​ളിലുമെല്ലാം ന​മ്മു​ടെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​വും ഓ​ട്ടോ​ത​ന്നെ!. അ​തു​കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ എ​ന്ത് യാ​ത്രാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പാ​ഞ്ഞെ​ത്തു​ന്ന ബെ​ൻ​സാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ.