അപ്രതൃക്ഷനാക്കും വസ്ത്രം; മെയ്ഡ് ഇന്‍ ചൈന ....!!!

മനുഷ്യനെ അപ്രത്യക്ഷനാക്കാന്‍ കഴിയുന്ന വസ്ത്രം കണ്ടെത്തിയോ ഞെട്ടിത്തരിച്ച് ശാസ്ത്രലോകം മനുഷ്യനെയുള്‍പ്പടെ അപ്രത്യക്ഷമാക്കാന്‍ കഴിയുന്ന വസ്ത്രം കണ്ടുപിടിച്ചെന്ന വാദവുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ചൈനീസ് ഓണ്‍ലൈന്‍ മാധ്യമമായ വെയ്ബോയാണ് ഇതിനാസ്പദമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വാര്‍ത്ത മിനിസ്ട്രി ഓഫ് പബ്ലിക് സെക്യൂരിറ്റിയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി ഹെഡ് ആയ ചെന്‍ ഷിഗു തന്റെ വെയ്ബോ അക്കൗണ്ടില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയി ചെയ്തു. അപ്രത്യക്ഷമാകുന്ന ഈ വിദ്യ മിലിട്ടറി സേനയ്ക്ക് ഉപകാരപ്രദമാകുമെന്നും അറിയിച്ചു. ഡെയ്‌ലി മെയില്‍ മെട്രോ അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയേറ്റെടുത്ത് . ഒരു ഷീറ്റിന് സമാനമായ വെളുത്ത നിറമുള്ള തുണി കൊണ്ട് സ്വന്തം ശരീരത്തില്‍ മൂടുമ്പോള്‍ അത്രയും ഭാഗം അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. വളരെ സുതാര്യമായ വസ്തു ഉപയോഗിച്ചാത്രെ ഇതിന്റെ നിര്‍മാണം.എന്നാല്‍ ഇതിനെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ചിലര്‍ ഇത് വീഡിയോവെറും എഡിറ്റിംഗാണെന്ന് അവകശാപ്പെടുന്നുണ്ട്