മക്കി മല ഭീഷണിയില്‍ !

വയനാട് മക്കി മലയിലും പ്രകൃതി ദുരന്തത്തിനു സാധ്യത മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയിലും പ്രകൃതി ദുരന്തത്തിനു സാധ്യത. ആറാം നമ്പര്‍ ചായ തോട്ടത്തിലെ കൂറ്റന്‍ ജലസംഭരണിയാണ് ഭീഷണി ഉയര്‍ത്തുന്നത്.ഒന്നര ഏക്കര്‍ സ്ഥലത്ത് 6 മീറ്റര്‍ താഴ്ച്ചയില്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ജലസംഭരണി തകര്‍ന്നാല്‍ വന്‍ ദുരന്തത്തിനു കാരണമാകും.മക്കി മലയില്‍ റിസോര്‍ട്ടുകള്‍ക്കും വന്‍കിട നിര്‍മ്മാണങ്ങള്‍ക്കും റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. മലമുകളില്‍ സുരക്ഷിതമല്ലാത്ത സ്ഥലത്താണ് സംഭരണി നിര്‍മ്മിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇളക്കിയിട്ട മേല്‍ മണ്ണ് ഒലിച്ചു പോയിട്ടുണ്ട്.ലക്ഷക്കണക്കിന്‌ ലിറ്റര്‍ വെള്ളമാണ് സംഭരണിയില്‍ ഉള്ളത്. ജലസംഭരണി ഉയര്‍ത്തുന്ന ഭീഷണി ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.കഴിഞ്ഞ ദിവസം സബ് കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ടില്‍ സംഭരണി കനത്ത മഴയില്‍ തകരാനും അങ്ങനെ സംഭവിച്ചാല്‍ ജനവസകെന്ദ്രങ്ങല്ക് ഭീഷണി ഉണ്ടാകുമെന്നും പറയുന്നതായി സൂചനയുണ്ട്.760 അടിയാണ് സംഭരണിയുടെ ഉയരം.