സന്ദര്‍ശനമൊരുക്കി കിയാല്‍

കണ്ണൂർ രാജ്യാന്തര വിമാനത്താവളം 5 മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാംbrbrഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം 5 മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതൽ നാലുവരെയാണു സന്ദർശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ കരുതണമെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്സിക്യുട്ടിവ് ഡയറക്ടർ കെ.പി.ജോസ് അറിയിച്ചു.ടെർമിനലിനു മുൻവശത്തെ പാർക്കിങ് മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരുടെ നിർദേശങ്ങൾ പാലിക്കണം. ടെർമിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദർശകർ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാൽ അധികൃതർ അറിയിച്ചു