ജനപ്രിയ ജയില്‍വാസത്തിന് ഒരു മാസം....

മണിക്കൂറുകള്‍ നീണ്ട രഹസ്യമായ ചോദ്യം ചെയ്യലിന് ശേഷം അപ്രതീക്ഷിതമായാണ് നടന്‍ ദിലീപിനെ ജൂലായ് 10ന് രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ സൂത്രധാരന്‍ ദിലീപാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലാകുന്നതിന്റെ ഏതാനു ദിവസങ്ങള്‍ക്ക് മുന്‍പ് ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോഴും ആത്മവിശ്വാസത്തോയൊണ് ദിലീപ് പ്രതികരിച്ചത്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ മലയാള ചലച്ചിത്ര ലോകവും ആരാധകരും ഞെട്ടിത്തരിച്ചു.