മാപ്പ് നല്‍കാനാകുമോ.....ഈ ക്രൂരതയ്ക്ക്‌???

ചാത്തന്നൂരില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തില്‍ മുരുകന്‍ എന്ന തിരുനല്‍വേലി സ്വദേശിയുടെ മരണത്തിലൂടെ ഭാര്യക്കും രണ്ടു മക്കള്‍ക്കും ആകെയുണ്ടായിരുന്ന ആശ്രയമാണ് നഷ്ടമായത്. ഇന്നലെ രാവിലെ തിരുനല്‍വേലിയില്‍ നിന്ന് മുരുകന്റെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനായി എത്തി.മുരുകന്റെ ഭാര്യയും അഞ്ചും മൂന്നും വയസുള്ള രണ്ട് ആണ്‍കുട്ടികളും സഹോദരനുമാണ് വള്ളിക്കുളം തേരൈകുളത്തു നിന്ന് വാഹനം വിളിച്ച് എത്തിയത്. എന്നാല്‍ ആ വാഹനത്തിന്റെ വാടക കൊടുക്കാന്‍ പോലുമുള്ള പണം അവര്‍ക്കുണ്ടായിരുന്നില്ല. മോര്‍ച്ചറിയില്‍ നിന്ന് മുരുകന്റെ മൃതദേഹം പുറത്ത് കൊണ്ട് വരുന്നത് കണ്ടപ്പോഴേക്കും ഭാര്യ പാപ്പ തലചുറ്റി വീണു.