ബെഹ്‌റ പുറത്തേക്ക്...പകരം ശ്രീലേഖ...???

വിജിലന്‍സ് ഡയറക്ടാര്‍ സ്ഥാനത്ത് ഡിജിപി ആര്‍ ശ്രീലേഖയെ നിയമിച്ചേക്കും സംസ്ഥാന വിജിലന്‍സിന്റെ സ്വതന്ത്രചുമതലയുള്ള മേധാവിയായി ജയില്‍ മേധാവി ഡി.ജി.പി. ആര്‍. ശ്രീലേഖയെ നിയമിച്ചേക്കും. ഇത് സംബന്ധിച്ച് ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ട്. വിജിലന്‍സ് തലപ്പത്ത് ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് മുതല്‍ സര്‍ക്കാര്‍ കേട്ടുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ഇതോട അവസാനമാകുമെന്നാണ് വിലയിരുത്തല്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടറായുള്ള ബെഹ്‌റിയുടെ നിയമനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതിയോടല്ലെന്ന റിപ്പോര്‍ട്ടിന്റെ കൂടി സമ്മര്‍ദ്ദത്തിലാണ് സര്‍ക്കാര്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഡയറക്ടര്‍ സ്ഛാനം കൈമാറാന്‍ ബെഹ്‌റ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചതായും സൂചനയുണ്ട്.ഈ സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്ന കാര്യം അഭ്യന്തരവകുപ്പ് ഊര്‍ജിതമാക്കിയത്. ശ്രീലേഖയ്ക്കുപുറമേ, വിജിലന്‍സ് എഡിജിപി ഷേഖ് ദര്‍വേഷ് സാഹേബ്, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.1987 ബാച്ചില്‍പ്പെട്ട ഉദ്യോസ്ഥയായ ശ്രീലേഖയെ വിജിലന്‍സ് തലപ്പത്തേക്ക് നിയമിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്