കേരളക്കരയിലെ ടണൽ അക്വേറിയം

കേരളക്കരയിലെ ടണൽ അക്വേറിയം 

 കടലിനെ ഇഷ്ടപെടാത്തവരായി  ആരും ഉണ്ടാവില്ല. എത്ര കണ്ടാലും  മതിവരാത്ത ഒന്നാണ് നമുക്ക് കടൽ. കടലിൻറെ  ആഴങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന സുന്ദരമായ കാഴ്ചകൾ എന്തെന്ന്  കാണാൻ ഒരിക്കൽ എങ്കിലും ആഗ്രഹമുള്ളവരായിരിക്കും  നമ്മൾ. മുത്തും ചിപ്പിയും പവിഴവും എല്ലാം, കഥകളിലൂടെയും  കേട്ടുകേൾവിയിലൂടെയും  മാത്രം ആണ് നമ്മുക്ക് പരിജയം. അത് അനുഭവമാകാൻ കേരളക്കരയിൽ ആദ്യമായി സഞ്ചരിക്കുന്ന കടൽക്കാഴ്ച എത്തുന്നു. തൃശ്ശൂരിനു മുമ്പിലേക്ക് ലോകത്തിലെ തന്നെ ആദ്യത്തെ സഞ്ചരിക്കുന്ന കടല്‍ക്കാഴ്ച എത്തുകയാണ്.നീൽ   എന്റര്‍ടെയിന്‍മെന്റിന്റെ ഓഷ്യാനസ് പ്രദര്‍ശനത്തിലൂടെ. 
എറണാകുളം സ്വദേശിയായ കെ.കെ. നിമിലിന്റെ പ്രദര്‍ശനഭ്രമത്തില്‍നിന്നാണ് ഓഷ്യാനസിന്റെ പിറവി.വ്യത്യസ്തമായ പ്രദര്‍ശനം എന്ന ആശയം ചെന്നവസാനിച്ചത് കടലിനടിയിലെ കാഴ്ചകളെന്ന ആശയത്തിലായിരുന്നു.......


ഒരുസ്ഥലത്ത് സ്ഥിരമായ അണ്ടര്‍വാട്ടര്‍ പ്രദര്‍ശനം സംഘടിപ്പിക്കുക എന്നതായിരുന്നു ആദ്യ  തീരുമാനമെങ്കിലും പിന്നീടത് സഞ്ചരിക്കുന്ന ടണല്‍ അക്വേറിയത്തില്‍ വന്ന് 
പൂര്‍ത്തിയായി. ഭാര്യ ആര്‍ച്ചയും കൂട്ടായിനിന്നതോടെ ആശയം  പൂര്‍ത്തീകരിക്കാനുള്ള യാത്ര ആരംഭിച്ചു...ടണല്‍ അക്വേറിയങ്ങള്‍ക്ക് പ്രശസ്തമായ എല്ലാ പ്രധാന രാജ്യങ്ങളും സന്ദര്‍ശിച്ച് പഠിച്ചശേഷമാണ് ടണല്‍ നിര്‍മാണത്തിലേക്ക് ആര്‍ച്ചയും നിമിലും കടന്നത്. ആറു വര്‍ഷത്തിലധികമാണ് ഇതിനായി ഇവര്‍ ചെലവഴിച്ചത് .


അക്രിലിക് പൂശിയ കട്ടികൂടിയ ജി.ഐ. സ്റ്റെയിന്‍ലെസ് സ്റ്റീലും അക്രിലിക് ഗ്ലാസുമാണ് അക്വേറിയത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ......
സുരക്ഷയ്ക്കായി യു.വി. കോട്ടിങ്ങും ചെയ്തിട്ടുണ്ട്. ഏന്തെങ്കിലും  അപകടം സംഭവിച്ചാല്‍ ഗ്ലാസുകള്‍ പൊട്ടിവീഴുന്നതിനു പകരം ചിലന്തിവല പോലെ രൂപമാറ്റം സംഭവിക്കുന്നു എന്നതാണ് ഇത്തരം ഗ്ലാസുകളുടെ സവിശേഷത. ....അതുകൊണ്ടുതന്നെ ഓഷ്യാനസ് പ്രദര്‍ശനത്തില്‍ അപകടസാധ്യത വളരെ കുറവാണ്...ലോഫ്‌ലോര്‍ ട്രക്കുകളിലാണ് ഗ്ലാസുകള്‍ പ്രദര്‍ശനസ്ഥലത്തേക്കെത്തിക്കുന്നത്. ആകെ 200 അടിയോളം നീളത്തിലാണ് ടണല്‍ നിര്‍മിച്ചിരിക്കുന്നത്......രണ്ടുലക്ഷം ലിറ്റര്‍ വെള്ളംവരെ സംഭരണശേഷി ടണലിനുണ്ട്. കടല്‍മത്സ്യങ്ങളും ശുദ്ധജലമത്സ്യങ്ങളും വിവിധ കൂടുകളിലായി സന്ദര്‍ശകരെ .....കൗതുകക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു പ്രദര്‍ശനത്തില്‍. സാധാരണ ഉപയോഗിക്കുന്ന കടല്‍ജലത്തില്‍ മീനുകളെ സൂക്ഷിക്കുക സാധ്യമല്ല. ..കേന്ദ്ര സമുദ്ര മത്സ്യ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകരിച്ച സ്ഥലങ്ങളില്‍നിന്ന് വെള്ളം ശേഖരിച്ച് ശുദ്ധീകരണം നടത്തി, ഓക്‌സീകരണവും ലവണാംശം .ക്രമീകരിക്കലും കഴിഞ്ഞു മാത്രമേ കടല്‍മത്സ്യങ്ങളെ ടണലിലേക്കിടാന്‍ സാധിക്കു.
    കടൽ മത്സ്യങ്ങളെ പോലെ തന്നെ ശുദ്ധ ജല മത്സ്യങ്ങളെ കൊണ്ടും സമ്പന്നമാണ് ടണൽ അക്വേറിയം .ശുദ്ധ ജല മൽസ്യങ്ങളിലെ ഏറ്റവുo വലുപ്പമുള്ളവൻ എന്ന പേര് കേട്ട അരാപൈമ  ആൺ പ്രദർശനത്തിൽ ലെ താരം .രണ്ടു  ലക്ഷം രൂപ വിലയുള്ള  ആക്രമമകാരിയായ അരാപൈമയുടെ ഭക്ഷണം  ദിവസം  ഒരു കോഴിയോ  മൂന്ന് കിലോ ചാളയോ  ആണ്.രാത്രിയായാൽ കൊച്ചു കുട്ടികളുടെ ശബ്ദത്തിൽ കരയുന്ന റെഡ് ക്യാറ്റ്‌  ഫിഷും  ചീങ്കണ്ണിയുടെ രൂപ സാദൃശ്യമുള്ള അലിഗേറ്റർ മത്സ്യങ്ങളും ടണൽ അക്വേറിയത്തിൽ  കാണാൻ സാധിക്കും.  

വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഏയ്ഞ്ചല്‍ മീനുകള്‍, ചെറിയ സ്രാവുകള്‍, ജെല്ലി ഫിഷുകള്‍, തെരണ്ടി, ബ്ലൂ ഡാം ഷെല്‍ഫിഷ്, നീരാളി തുടങ്ങി നൂറിലധികം  കടല്‍മത്സ്യങ്ങളും എീപതിലധികം ശുദ്ധജലമത്സ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്. ......ഇന്തോനേഷ്യ, മാലദ്വീപ്, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുമാണ് മത്സ്യങ്ങളെ പ്രധാനമായി ശേഖരിച്ചിരിക്കുന്നത്.മത്സ്യങ്ങളിലെ ഏറ്റവും അപകടകാരികളായി കണക്കാക്കുന്നവയാണ് പിരാന മത്സ്യങ്ങള്‍. എല്ലാത്തരം പിരാനകളും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സാധ്യമല്ല......നിയമമനുവദിക്കുന്ന പിരാന മത്സ്യങ്ങളെയാണ് ടണലില്‍ കാണാൻ സാധിക്കും.ജൂണ്‍ 21 മുതല്‍ ജൂലായ് പത്തുവരെ ശക്തന്‍ ഗ്രൗണ്ടിലാണ് ഓഷ്യാനസ്. സാധാരണദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 9.30 വരെയും അവധിദിവസങ്ങളില്‍ 11  മുതല്‍ 9.30 വരെയുമാണ് പ്രദര്‍ശനം. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 60 രൂപയുമാണ് പ്രവേശനപാസ്.......
മീനുകള്‍ കൂടാതെ മണലില്‍ തയ്യാറാക്കിയ മത്സ്യകന്യകയും വെള്ളത്തിനടിയിലെ നീല്‍ കൊട്ടാരവും കാഴ്ചക്കാര്‍ക്കായി ഒരുങ്ങുന്നുണ്ട്.
 Kerala First Tunnel  Aquerium