സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തി 794 ബസ്സുകള്‍

സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തി 794 ബസ്സുകള്‍ ഇന്ധന വിലയെ തുടര്‍ന്നാണ് ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിയത് ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ നാലു മാസത്തിനിടെ സര്‍വീസ് നിര്‍ത്തിയത് 794 സ്വകാര്യബസുകള്‍. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കാണിത്. സര്‍വീസ് നിര്‍ത്തുന്നതിന് ബസ് ഉടമകള്‍ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കേണ്ട ജി ഫോം നല്‍കാതെയാണ് പലരും സര്‍വീസ് അവസാനിപ്പിച്ചിരിക്കുന്നത്.ജി ഫോം വാങ്ങുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് വിമുഖത കാണിക്കുന്നതായി ബസ് ഉടമകള്‍ ആരോപിക്കുന്നുണ്ട്. ജി ഫോം സമര്‍പ്പിക്കുന്നവരുടെ നികുതി ഒഴിവാകും. അതേസമയം പെര്‍മിറ്റ് നിലനിര്‍ത്തുകയും ചെയ്യാം പ്രതിവര്‍ഷം 80,000 രൂപയ്ക്ക് മുകളിലാണ് ബസിന്റെ ഇന്‍ഷുറന്‍സ് ചെലവ്. ദിവസം ശരാശരി 80 ലിറ്റര്‍ ഡീസലാണ് വണ്ടി ഓടിക്കുന്നതിന് ആവശ്യമായി വരുന്നത്. സ്റ്റാന്‍ഡ് വാടക , തൊഴിലാളികളുടെ കൂലി എന്നിങ്ങനെ 9,500 രൂപയിലധികം മാസം ചെലവുണ്ട്. ഇത്തരത്തില്‍ അറ്റകുറ്റ പണിക്കും മറ്റും വരുന്ന ചെലവ് വേറെ. ഇതോടെ പെര്‍മിറ്റ് താത്കാലികമായി മരവിപ്പിക്കാനുള്ള സ്റ്റോപ്പേജിനുള്ള അപേക്ഷ നല്‍കാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്.