അഴിമതി പറഞ്ഞാല്‍  ഭീഷണി !

മാധ്യമപ്രവർത്തക രോഹിണി സിങ് ആണ് തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി വെളിപ്പെടുത്തിയത് അമിത് ഷായുടെ മകനെതിരായ അഴിമതി വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങൾ.മാധ്യമപ്രവർത്തക രോഹിണി സിങ് ആണ് തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി വെളിപ്പെടുത്തിയത് . വാർത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ പത്രാധിപരും റിപ്പോർട്ടറും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് അമിത് ഷായുടെ മകൻ ജെയ് അമിത് ;ഭായ് ഷാ മാനനഷ്ടക്കേസ് നൽകിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്രയ്ക്കെതിരായ അഴിമതി വാർത്ത 2011ൽ പ്രസിദ്ധീകരിച്ചപ്പോൾ തനിക്കുനേരെ ഇത്തരം പ്രതികരണമുണ്ടായിരുന്നില്ലെന്നു രോഹിണി ചൂണ്ടിക്കാട്ടി. അന്ന് ഇത്തരം കോലാഹലങ്ങളോ ഭീഷണിയോ ഉണ്ടായില്ല.