ജീവി പേടിപ്പിക്കും...പക്ഷെ അന്യഗ്രഹത്തിലേതല്ല...!!!

കഴിഞ്ഞ ദിവസങ്ങളില്‍ ആന്ധ്രാപ്രദേശില്‍ നിന്നു പ്രചരിച്ചഅന്യഗ്രഹജീവികളുടെ വീഡിയോ സംഭവം സത്യം തന്നെ നിരവധിയാളുകളെ ഭീതിയിലാക്കിയ അന്യഗ്രഹജീവികളുടെ വീഡിയോയുടെ നിജസ്ഥിതി വെളിപ്പെടുത്തി നെഹ്‌റു വന്യജീവി സംരക്ഷണ വിഭാഗം.വിശാഖപട്ടണത്തെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയ പ്രത്യേക രീതിയിലുള്ള ശരീരത്തോട് കൂടിയ ജീവികളുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.വെള്ളതൂവലുകള്‍ നിറഞ്ഞ കൊക്കുള്ള ജീവി ഇരുകാലില്‍ നില്‍ക്കുന്നതും നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.കളപ്പുര മൂങ്ങ പത്തായ മൂങ്ങ എ്‌നീ പേരുകളില്‍ അറിയപ്പെടുന്ന പക്ഷിയാണ് ഇത്.പെട്ടന്ന് ആളനക്കം കേട്ടതുകൊണ്ടാണ് ഇവ രണ്ട് കാലില്‍ നിന്നതെന്നും ഇതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്നും വന്യജീവി സംരക്ഷണ വിഭാഗം വിശദീകരിച്ചു.ഏറെ വ്യത്യസ്തമായ രീതിയിലുള്ള ശരീര ഘടനയും ഹൃദയത്തിന്റെ ആകൃതിയിലുള്ള മുഖവും പ്രത്യേക രൂപത്തിലുള്ള കൊക്കുകളുമാണ് പത്തായ മൂങ്ങയുടെ സവിശേഷതയെന്ന് അധികൃതര്‍ പറഞ്ഞു.