മാലിയെ രക്ഷിച്ച ഇന്ത്യ-ഓപ്പറേഷന്‍ കാക്റ്റസ്...

മാലിദ്വീപ് പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ കൈകടത്തലുകള്‍ വേണ്ടന്ന് ചൈനീസ് മുന്നറിയിപ്പ് മുന്‍പൊരിക്കല്‍ സമാനമായ രാഷ്ട്രീയ അട്ടിമറിയില്‍ നിന്ന് മാലിദ്വീപിനെ രക്ഷിച്ച കൈകള്‍ ഇന്ത്യയുടേതായിരുന്നു.1988ലെ ഇന്ത്യയുടെ ഓപ്പറേഷന്‍ കാക്റ്റസ്.അബ്ദുള്ള ലത്തുഫി എന്ന മാലി വ്യാപാരി തീവ്രവാദികളുടെ സഹായത്തോടെ പ്രസിഡന്റ് മൗമുന്‍ അബുദുള്‍ ഗയൂമിനെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു.സഹായത്തിനായി മൗമൂന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പക്കലെത്തി ഇന്ത്യയില്‍ നിന്ന് 1600 പേരുള്ള സൈനിക സംഘം അടിയന്തമായി മാലിദ്വീപിലെത്തി 1988 നവംബര്‍ 3ന് ഇന്ത്യന്‍ ആര്‍മിയുടെ ഓപ്പറേഷന്‍ കക്റ്റ്‌സ് ആരംഭിച്ചു.ആദ്യം ഇന്ത്യന്‍ വ്യോമസേനയ്ക്ക് പിന്നാലെ സൈന്യം.തലസ്ഥാനം കൈയ്യടി തീവ്രവാദികളെ പിടികൂടി മാലി സര്‍ക്കാരിന് കൈമാറി.19 പേര്‍ ഈ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.അന്നും ചൈനയുള്‍പ്പെടെ ഇന്ത്യയ്ക്ക് മുഖം കറുപ്പിച്ചു.ലണ്ടന്‍ അമേരിക്ക ഒപ്പം നിന്നും ഇന്ത്യയെ പുകഴ്ത്തി.ഇന്നും ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ആ ചരിത്രം തന്നെ.രക്ഷയ്ക്ക് പുറമെ കോടികളുടെ സഹായവും ഇന്ത്യന്‍ സൗഹൃദത്തിന്റെ ശക്തിമാലി ലോകം അറിഞ്ഞ നിമിഷം