വിമാനം വലിച്ച് നീക്കി....ദുബായ് പൊലീസ്‌

എമിറേറ്റ്‌സ് വിമാനം നൂറ് മീറ്റര്‍ വലിച്ച് ലോക റെക്കോര്‍ഡിലേക്ക് ദുബായ് പൊലീസ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി ദുബൈയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം നൂറ് മീറ്റര്‍ വലിച്ച് ലോക റെക്കോര്‍ഡ് കരസ്ഥമാക്കി. 302.68 ടണ്‍ ഭാരമുള്ള എമിറേറ്റ്സിന്റെ എ380 വിമാനം വലിച്ചാണ് ലോക റെക്കോര്‍ഡ് നേടിയത്.ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മര്‍റിയുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം.56 പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഈ റെക്കോര്‍ഡ് നേടിയത്. ഫിറ്റ്നസ് ചാലഞ്ച് പോലുള്ള പരിപാടികള്‍ സമൂഹത്തിന് പ്രചോദനം നല്‍കുന്നതാണെന്ന് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മര്‍റി പറഞ്ഞു. ദുബൈ പൊലീസിന്റെ ട്വിറ്റര്‍ പേജിലൂടെ വിമാനം വലിയ്ക്കുന്ന വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിലവില്‍ ഹോങ്കോങ് ആയിരുന്നു ഈ റെക്കോര്‍ഡില്‍ മുന്നിലുണ്ടായിരുന്നത്. 218 ടണ്‍ ഭാരമുള്ള വിമാനം 100 പേര്‍ ചേര്‍ന്ന് വലിച്ചാണ് റെക്കോര്‍ഡിട്ടത്. ഈ റെക്കോര്‍ഡിനെ മറികടന്നാണ് ദുബൈ പുതിയ നേട്ടം കരസ്ഥമാക്കിയത്