റണ്ണൊഴുക്കി പകരം വീട്ടാന്‍ ഇന്ത്യ

ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന ഗ്രീന്‍ഫീല്‍ഡ്‌ .29 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്താര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് തിരുവനന്തപുരം. എന്നാല്‍ മഴ കളി മുടക്കുമോ എന്ന ആശങ്കയും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. കേരളത്തില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യൂസ് ലാന്‍ഡ് 20-20 മത്സരത്തിന്റെ ആവേശത്തിലാണ് തിരുവനന്തപുരം. തലസ്ഥാനത്ത് ആവേശം കൊടുമുടിയിലെത്തിച്ച് ആരാധകരും. 43,000 വരുന്ന കാണികളാണ് മത്സരം കാണാനെത്തുന്നത്. ഇതില്‍ 5000 പേര്‍ ന്യൂസ് ലാന്‍ഡില്‍ നിന്നുള്ള കായിക പ്രേമികളാണ്. എന്നാല്‍ തലസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ആശങ്കയുണ്ട്. മത്സര ദിവസമെങ്കിലും മഴ മാറി നില്‍ക്കണമെന്നാണ് ഇവരുടെ ആഗ്രഹം.രാവിലെ തന്നെ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹമാണ്.29 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡും വിന്‍ഡീസ് ഇന്ത്യയെ തകര്‍ത്തതിന്റെ കണക്കൂതീര്‍ത്തൊരു വിജയം അതും എതിര്‍ഭാഗത്ത് കിവീസാകുമ്പോള്‍ നീലപ്പടക്ക് ഒത്ത പോരാളികള്‍തന്നെ.1988ല്‍ വിന്‍ഡീസിനോട് തോറ്റ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടന്‍ രവിശാസ്ത്രി ഇന്ന് ടീമിന്റ കോച്ച്.