മരണം കവര്‍ന്ന മത്സ്യ കന്യക......!!!

പിറന്നു വീണത് മത്സ്യകന്യകയുടെ രൂപത്തില്‍ മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ച് അപൂര്‍വ്വ ജനനം കൊല്‍ക്കത്തയില്‍ മത്സ്യകന്യകയുടെ രൂപത്തില്‍ ഒരു കുഞ്ഞ്. കുഞ്ഞിന്റെ അരയ്ക്കു മുകളിലേയ്ക്കു മനുഷ്യനെ പോലെയും അരയ്ക്കു താഴെ കാലുകള്‍ കൂടിച്ചേര്‍ന്നു മത്സ്യത്തിന്റെ വാലു പേലെയുമാണു കാണുന്നത്. ഇതുമൂലം കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്താന്‍ പോലും ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞില്ല മെര്‍മൈഡ് സിന്‍ട്രോം അഥവ സൈറോനോമീലിയ എന്ന അവസ്ഥയാണ് ഇത് എന്നു ഡോക്ടര്‍മര്‍ പറയുന്നു. ഒരു ലക്ഷം പേരില്‍ ഒരാള്‍ എന്ന നിലയില്‍ ഈ അവസ്ഥ ഉണ്ടാകാറുണ്ടത്രെ ഗര്‍ഭകാലത്തെു പോഷകാഹാരക്കുറവും അമ്മയില്‍ നിന്നു കുഞ്ഞിലേയ്ക്കുള്ള രക്തചംക്രമണം ക്രമരഹിതമായതുമാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണം എന്നു ഡോക്ടര്‍മാര്‍ പറയുന്നു. ജനിച്ച് നാല് മണിക്കൂറുകള്‍ക്ക് ശേഷം ഈ കുഞ്ഞ് മരണമടയുകയും ചെയ്തു.കൊല്‍ക്കത്തയിലെ ചിത്തരഞ്ചന്‍ ദേവ സദന്‍ ആശുപത്രിയിലാണ് 23കാരിയായ യുവതി ഈ കുഞ്ഞിന് ജന്മം നല്‍കിയത്