കുറ്റം ചെയ്യാതെ ജയിലിൽ പോകാം ഭക്ഷണവും കഴിക്കാം

ജയിലിൽ നിന്നും ഭക്ഷണം കഴിക്കാൻ അവസരം ലഭിച്ചാലോ!! കുറ്റം ചെയ്തിട്ട് അല്ലാതെ പോകും ജയിലിലേക്ക് എന്തെങ്കിലും കുറ്റം ചെയ്ത് ജയിലിൽ പോകുമ്പോഴല്ല. ജയിൽ സെറ്റപ്പിൽ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചാണ്. സംഗതി നമ്മുടെ അയൽ സംസ്ഥാനത്തിലെ ചെന്നൈ നഗരത്തിലാണ്. ഒറിജിനൽ ജയിലല്ല, ജയിൽ സെറ്റപ്പിൽ തയാറാക്കിയ ഒരു ഹോട്ടലാണ്. പേര് ‘കൈദി കിച്ചൺ’. കൊൽക്കത്തയിൽ തുടക്കം കുറിച്ച ഈ റെസ്റ്റോറന്റ് ചെയിൻ ചെന്നൈയിൽ ആരംഭിക്കുന്നത് 2014 മാർച്ചിലാണ്. ജയിലിന് സമാനമായ കവാടമാണ് കൈദി കിച്ചണിലേക്ക് കയറുമ്പോൾ സ്വാഗതം ചെയ്യുന്നത്. ജയിൽ സെല്ലുകളുടേതിന് സമാനമായ രീതിയിലാണ് ഇവിടെ ഭക്ഷണം കഴിക്കുന്നതിനുള്ള മുറികൾ ഒരുക്കിയിരിക്കുന്നത്. മുറികളിൽ മേശയും കസേരയുമെല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറത്തായി വിശാലമായ ഡൈനിംഗ് ഹാളുമുണ്ട്. സെല്ലിൽ കയറി ഇരുന്നാൽ ഓർഡർ എടുക്കാൻ വരുന്നത് പൊലീസ് ഉദ്യോഗസ്ഥരായിരിക്കും! അയ്യോ, ശരിക്കും പൊലീസ് അല്ല കെട്ടോ, അതുപോലെ വേഷം ധരിച്ചവർ. വെജിറ്റേറിയൻ റെസ്റ്റോറന്റായ ഇവിടെ നോർത്ത് ഇന്ത്യൻ, മെക്സിക്കൻ, ഇറ്റാലിയൻ, മംഗോളിയൻ, ചൈനീസ്, ലെബനീസ്, തായ് വിഭവങ്ങൾ ലഭിക്കും. ഭക്ഷണം സെർവ് ചെയ്യുന്നതോ ജയിൽപുള്ളികൾ! അതായത് അവരെപ്പോലെ വേഷം ധരിച്ചവർ. ഇവിടേക്ക് പ്രധാനമായും ആളുകൾ വരുന്നത് ഭക്ഷണത്തിന്റെ രുചിയറിയാൻ മാത്രമല്ല, ജയിൽ അന്തരീക്ഷത്തിൽ കുറച്ചുസമയം ചെലവിടാനും ഫോട്ടോ എടുക്കുവാനുമൊക്കെയാണ്. വിവിധതരം പാനീയങ്ങളും കൈദി കിച്ചണിൽ ലഭ്യമാണ്. Jail Like Hotel In Chennai; Kaithi Kitchen