ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങൾ

 ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങൾ 

      ആധുനിക ലോകത്ത് ഫ്രിഡ്ജ് ഇല്ലാത്ത് വീടുകള്‍ ഇല്ലെന്ന് തന്നെ പറയാം. അണുകുടുംബങ്ങളില്‍ ഭക്ഷണവസ്തുക്കള്‍ കേടുകൂടാതെയിരിക്കാന്‍ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചില്ലറയല്ല. എന്നാല്‍ മിച്ചം വരുന്ന ഭക്ഷണവസ്തുക്കളും പച്ചക്കറികളും എല്ലാം ഫ്രിഡ്ജിനുള്ളില്‍ കുത്തി നിറയ്ക്കുന്നത് പതിവാണ്. ഇതേ ഫ്രിഡ്ജ് സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ അപകടകാരിയായി മാറുന്നത് കാണാം. ചില ഭക്ഷണ വസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. അവയെതെന്ന് നോക്കാം.


സാധാരണഗതിയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിനും അഞ്ചു ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഫ്രിഡ്ജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ ബാക്ടീരിയകളും സൂക്ഷ്മാണുക്കളും പെരുകാനും കാരണമാകും. ഇതോടെ ഫ്രിഡ്ജിനുള്ളില്‍ വെയ്ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ കേടാവുകയും ചെയ്യും

കാപ്പിപ്പൊടി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പിന്നെ അവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാപ്പിയുടെ മണവും ഗുണവും നഷ്ടപ്പെടും. മാത്രമല്ല മറ്റ് വസ്തുക്കളിലേക്ക് ഗന്ധം പടരുകയും ചെയ്യും.

ബ്രഡ് ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവില്‍ ബ്രഡ് കേടാകില്ല. തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പെട്ടെന്നു ഉണങ്ങി പോകുകയും സ്വാദു നഷ്ടപ്പെടുകയും ചെയും. തക്കാളി പേപ്പറില്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകളില്‍ വേണം സൂക്ഷിക്കാന്‍.

വെളുത്തുള്ളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കാരണം ഇവ പെട്ടെന്ന് നശിച്ച്‌ പോകുന്നു. ഭക്ഷണത്തിന് ഉപയോഗിക്കാന്‍ തയ്യാറാക്കി വച്ചിരിക്കുന്ന വെളുത്തുള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കാരണം ഉരുളക്കിഴങ്ങിന്റെ രുചി കുറയുന്നു.ഒരു തരത്തിലുള്ള എണ്ണയും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. സാധാരണ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ് എണ്ണ സൂക്ഷിക്കാന്‍ ഉത്തമം. കേക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. കേക്ക് കൂടുതല്‍ കാലം കേടുവരാതിരിക്കാന്‍ വായു കടക്കാത്ത ബോക്സില്‍ സൂക്ഷിച്ചാല്‍ മതി. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കേക്കിന്റെ രുചി കുറയാന്‍ കാരണമാകും.
  
Items That Should Not Be Stored In The Fridge