പഴമയുടെ അഴകിന്റെ പൈത്താണി

ഗോദാവരി നദിയുടെ തീരത്ത് ജന്മംകൊണ്ട രണ്ടായിരം വർഷത്തെ പാരമ്പര്യം ഉള്ള വസ്ത്രകലാവിദ്യയാണ് പൈത്താണി പൂർണമായും കൈത്തറിയിൽ നെയ്തെടുക്കുന്ന സങ്കീർണ ചിത്രപ്പണികളും വർണ്ണങ്ങളും സംഗമിക്കുന്ന ഒരു പുരാതന അലങ്കാരവേലയാണ് പൈത്താണി.ലോകമെമ്പാടും ആരാധകരുള്ള, പ്രഥമമായും പട്ടും സ്വർണവും ചേരുവയാകുന്ന പൈത്താണി സാരികൾ നിർമ്മിക്കാൻ 18 മുതൽ 24 മാസം വരെ സമയമെടുക്കും. ഈ സുന്ദരസുവർണ്ണ വസ്ത്രത്തിന്റെ സൃഷ്ടാക്കൾ ആദ്യമായി ഇത് വ്യാപാരം ചെയ്തത് റോമാക്കാരുമായിട്ടായിരുന്നു എന്നും അതിനു വിലയായി അവർ വാങ്ങിയത് തൂക്കത്തിനുള്ള സ്വർണമായിരുന്നു എന്നും യുനെസ്കോ രേഖപ്പെടുത്തുന്നു. ബി സി 200-ൽ ശതവാഹന രാജവംശത്തിന്റെ കാലത്താണ് പൈതാനി സാരികൾ രാജ്യാന്തര വ്യാപാരത്തിലെത്തുന്നതെന്നു ചരിത്ര രേഖകൾ ചൂണ്ടിക്കാട്ടുന്നു മഹാരാഷ്ട്രയിൽ പൈത്താണി സാരികളുടെ നിർമ്മാണം അന്യം നിന്ന് പോകാൻ തുടങ്ങിയപ്പോൾ 2016-ൽ കേന്ദ്രസർക്കാരും മഹാരാഷ്ട്ര സർക്കാരും ഒത്തുചേർന്ന് നെയ്ത്തുകാരെ സംഘടിപ്പിച്ച് പൈത്താണിയുടെ പുനരുദ്ധാരണത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച. ഈ കലാരൂപത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനായി കയറ്റുമതിയിലും ഉയർന്നമൂല്യമുള്ള തുണിത്തരങ്ങൾ നിർമ്മിക്കുന്നതിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.