ട്രെന്‍ഡായി ഫ്‌ളവര്‍വെയ്‌സ് ഹെയര്‍ സ്റ്റൈല്‍

ട്രെന്‍ഡായി ഫ്‌ളവര്‍വെയ്‌സ് ഹെയര്‍ സ്റ്റൈല്‍ കിടിലന്‍ ഫ്‌ളവര്‍വെയ്‌സ് ഹെയര്‍ സ്റ്റൈല്‍ ട്രെന്‍ഡാക്കി ഗായകരായ ബിയോണ്‍സും റിഹാനയും പേരുപോലെ തന്നെ തലമുടിയെ ഫ്‌ളവര്‍വെയ്‌സിനു സമാനമായി അലങ്കരിക്കുന്നതാണിത്. ഒറ്റനോട്ടത്തില്‍ ഫ്‌ളവര്‍വെയ്‌സ് തലയില്‍ വച്ചു നടക്കുകയാണെന്നേ തോന്നൂ. ഇനി സാധാരണക്കാരൊന്നുമല്ല ഈ ഫ്‌ളവര്‍ വെയ്‌സ് ഹെയര്‍ സ്റ്റൈല്‍ കൊണ്ടുവന്നതിനു പിന്നില്‍, ഗായകരായ ബിയോണ്‍സും റിഹാനയുമൊക്കെയാണ് കിടിലന്‍ പൂക്കൂട ഹെയര്‍ സ്റ്റൈല്‍ ട്രെന്‍ഡിങ് ആക്കിയവര്‍. പ്രശസ്ത യൂട്യൂബറായ ടേയര്‍ ആര്‍ ഫ്‌ളവര്‍വെയ്‌സ് ഹെയര്‍ സ്റ്റൈല്‍ ചെയ്യുന്നത് എങ്ങനെയാണെന്നു വ്യക്തമാക്കിക്കൊണ്ട് ഒരു വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.സെപ്തംബര്‍ മാസം പുറത്തിറക്കിയ വോഗ് മാഗസിന്റെ കവര്‍ ചിത്രത്തിലാണ് കളര്‍ഫുള്ളായി ഫ്‌ളവര്‍വെയ്‌സ് ഹെയര്‍ സ്റ്റൈലില്‍ ഇരുവരും അവതരിച്ചത്. ഇതു കണ്ടുപിടിച്ചയാളുടെ ക്രിയേറ്റിവിറ്റി സമ്മതിക്കണമെന്നു പറഞ്ഞാണ് പലരും ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. ഇനി ഈ ലുക്ക് പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ? വെറും സിംപിളായി ഫ്‌ളവര്‍വെയ്‌സ് ഹെയര്‍സ്റ്റൈലില്‍ തിളങ്ങാവുന്നതാണ്. അതിനായി ഒരു വെള്ളക്കുപ്പിയും കുറച്ചു ഹെയര്‍ ബാന്റുകളും ഏതാനും പൂക്കളും ഉണ്ടായാല്‍ മാത്രം മതി.