മണ്‍സൂണ്‍ ഫാഷന്‍

മഴക്കാലത്ത് വസ്ത്രധാരണത്തിന് ശ്രദ്ധ നല്‍കാം മഴക്കാലത്തെക്കായി പ്രത്യേകം ഡ്രസ്സ്‌ ചിന്തിച്ചിട്ടുണ്ടോ? നനഞ്ഞാലും കുഴപമില്ലാതെ നടക്കാന്‍ പറ്റുന്ന ചില മണ്‍സൂണ്‍ ഫാഷനുകളെ കുറിച്ച് നോക്കാം ഉണങ്ങുന്ന ഷിഫോണ്‍ ഉപയോഗിച്ചുള്ള ഡ്രസ്സ്‌ ഇടുന്നതായിരിക്കും നല്ലത്.ചെറിയ ചില കമ്പിളി അല്ലെങ്കില്‍ കോട്ടണ്‍ ഷോളുകളോ സ്റ്റോളുകളോ ബാഗില്‍ കരുതുന്നത് സ്‌റ്റൈലിഷാണ്. നനഞ്ഞാല്‍ അത്യാവശ്യം ഒന്ന് തുടയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.ഷിഫോണ്‍ പോലുള്ള മെറ്റീരിയലുകളില്‍ ഉള്ള ജാക്കറ്റുകളാണ് മറ്റൊരു വഴി.ഷ്രഗ്ഗുകളോ, ലോങ്ങ് ജാക്കറ്റുകളോ, പുറത്തിറങ്ങും മുന്‍പ് ഡ്രസ്സിനു മുകളില്‍ ധരിച്ചാല്‍ ഒരു പരിധിവരെ ഉള്ളിലെ ഡ്രസ്സ് നനയാതെ സൂക്ഷിക്കാം. മഴ നനയാതിരിക്കാന്‍ ഡ്രസ്സിനും മാച്ച് ആകുന്ന വൈറ്റ് ബള്‍ക്ക് അല്ലെങ്കില്‍ മിലിറ്ററി ക്യാപ് തിരഞ്ഞെടുത്താല്‍, മഴയത്തും ഫാഷനബിള്‍ ആയിരിക്കാം.കാല്‍പ്പാദത്തിനു മുകളിലുള്ള അല്ലെങ്കില്‍ ത്രീ ഫോര്‍ത്ത് നീളം ആണ് മഴക്കാലത്തെ ബോട്ടം വെയറുകള്‍ക്കു നല്ലത്.മണ്‍സൂണ്‍ സീസണിലെ തൊണ്ടവേദനയില്‍ നിന്നും ചുമയില്‍ നിന്നും ഒക്കെ ഒരു പരിധിവരെ രക്ഷപ്പെടാന്‍, ഹൈ നെക്ക് ഡിസൈനുകള്‍ സഹായിക്കും.വാട്ടര്‍ പ്രൂഫ്‌ മാത്രമല്ല, ഫംഗല്‍,ബാക്ടീരിയ പ്രൂഫ്‌ ആയിട്ടുള്ള ഫാഷന്‍ ആസ്സെസറീസ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം