മുഖചര്‍മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റാന്‍  ഐസ് ക്യൂബ്

മുഖചര്‍മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റാന്‍ ഐസ് ക്യൂബ് മുഖത്ത് ഐസ് കൊണ്ട് ഉരസുന്നത് ഏറെ ഗുണം ചെയ്യും ചിലവില്ലാതെ മുഖചര്‍മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റാന്‍ ഐസ് ക്യൂബ്. വാക്‌സിങ്ങിനും ത്രെഡിങ്ങിനുമൊക്കെ ശേഷം ഐസ്‌ക്യൂബ് വെക്കുന്നത് ഫലം ചെയ്യും. ഐസ് ക്യൂബ് മികച്ചൊരു ക്ലെന്‍സറിന്റെയും ടോണറിന്റെയും ഗുണം ചെയ്യും. ഒപ്പം സൂര്യതാപമേറ്റ് ഉണ്ടാകുന്ന കരിവാളിപ്പിനെ ഇല്ലാതാക്കാനും ഐസ്‌ക്യൂബ് കൊണ്ട് ഉരസിയാല്‍ മതിയാകും. മുറിവുവന്നു നീരുവെച്ച ഭാഗത്ത് ഐസ് വെച്ചാല്‍ വേദനയും വീക്കവും കുറയുമെന്നു കേട്ടിട്ടുണ്ടല്ലോ. ഇതേ കാര്യം സൗന്ദര്യ സംരക്ഷണത്തിലും ബാധകമാണ്. വീങ്ങി ക്ഷീണിച്ച കണ്‍തടങ്ങള്‍ ഊര്‍ജസ്വലമാക്കാന്‍ തുണികൊണ്ടു മൂടിയ ഐസ്‌ക്യൂബെടുത്ത് കണ്‍തടങ്ങളില്‍ വെക്കാം.മുഖത്ത് ഐസ് കൊണ്ട് ഉരസുന്നത് ഏറെ ഗുണം ചെയ്യും. എന്നാല്‍ ഐസ് നേരിട്ട് മുഖത്തുരസാതെ തുണിയോ മറ്റോ ഉപയോഗിച്ച് കവര്‍ ചെയ്തു വേണം ചെയ്യാന്‍. അല്ലാത്തപക്ഷം ചര്‍മത്തെ അതു വിപരീതമായി ബാധിക്കും. മുഖം തിളങ്ങാനും പെട്ടെന്നു വിയര്‍ക്കാതിരിക്കാനും മികച്ച വഴിയാണ് ഐസ്. മുഖക്കുരുവിനെ നീക്കം ചെയ്യാനും മികച്ചതാണ് ഐസ്. ചുവന്നുതുടുത്തു പൊട്ടാറായി നില്‍ക്കുന്ന മുഖക്കുരുവിനു മുകളില്‍ ഐസ് വെക്കുന്നത് അടുപ്പിച്ചു കുറച്ചു ദിവസങ്ങള്‍ ചെയ്തുനോക്കൂ, വൈകാതെ ഫലം കാണും.