വൈകുന്നേരം മാത്രം ചെരുപ്പ് വാങ്ങുക

വൈകുന്നേരം മാത്രം ചെരുപ്പ് വാങ്ങുക ചെരുപ്പു വാങ്ങുമ്പോള്‍ ഒരു കാലില്‍ മാത്രം ഇട്ടു നോക്കി വാങ്ങാതിരിക്കുക ഫാഷന്‍ പരീക്ഷണങ്ങള്‍ ഏറെ നടക്കുന്ന ഇടമാണ് പാദരക്ഷകള്‍. എന്നാല്‍ ഭംഗി മാത്രം പോര, ആരോഗ്യവും വളരെ പ്രധാനമാണ്. പാദരക്ഷകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാങ്ങിയ ശേഷമുള്ള അബദ്ധങ്ങള്‍ ഒഴിവാക്കാം.പ്രമേഹരോഗികള്‍ പാദരക്ഷകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മൃദുവായവ വേണം തിരഞ്ഞെടുക്കാന്‍. മാര്‍ദവം കുറഞ്ഞവ കാലുകളില്‍ മുറിവുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഏറ്റവും വലിയ പ്രശ്‌നമാണ് ഉരഞ്ഞു കാല്‍ പൊട്ടുക എന്നത്. ഈ സാഹചര്യത്തില്‍ ആദ്യദിവസങ്ങളില്‍ കുറച്ചു ദൂരം മാത്രം ഉപയോഗിച്ച ശേഷം പിന്നീട് ദീര്‍ഘദൂരം ഉപയോഗിക്കുന്നതാണ് കൂടുതല്‍ അനുയോജ്യം. അല്ലെങ്കില്‍ ആദ്യം ഉപയോഗിച്ച് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനു ശേഷം വീണ്ടും ഉപയോഗിക്കുക. ഇത് കാല്‍ പൊട്ടുന്നത് ഒഴിവാക്കാന്‍ സഹായിക്കും. എന്നിട്ടും പൊട്ടുന്നുണ്ടെങ്കില്‍ ഉരയുന്ന ഭാഗത്ത് അല്‍പ്പം ടാല്‍കം പൗഡര്‍ ഇടുക. ഷൂസ് ഉപയോഗിക്കുമ്പോള്‍ നാലു മണിക്കൂര്‍ ഇടവിട്ട് ഊരി ഇടുന്നത് കാലുകള്‍ക്ക് അയവു നല്‍കാനും വായു സഞ്ചാരത്തിനും നല്ലതാണ്. ഷൂവിന്റെ കട്ടിയേറിയ ഇന്‍സോളുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി മാര്‍ദ്ദവമേറിയത് ഉപയോഗിക്കുക. ചെരുപ്പു വാങ്ങുമ്പോള്‍ ഒരു കാലില്‍ മാത്രം ഇട്ടു നോക്കി വാങ്ങാതിരിക്കുക. രണ്ടു പാദങ്ങള്‍ക്കും വലിപ്പവ്യത്യാസം ഉള്ളതു കൊണ്ട് ഒരു കാലില്‍ മാത്രം ചെരുപ്പ് ഇട്ടു നോക്കി വാങ്ങുന്നത് പിന്നീട് പാകമാകാതിരിക്കാന്‍ കാരണമാകും.ചെരുപ്പു വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. ഈ സമയം കാലുകള്‍ക്ക് അല്‍പ്പം വലിപ്പം കൂടും. അതുകൊണ്ട് തന്നെ ഇത് കണക്കുകൂട്ടി വേണം പാദരക്ഷകള്‍ വാങ്ങാന്‍. അല്ലാത്ത പക്ഷം ഇത് കാലുകളുടെ സമ്മര്‍ദ്ദം കൂട്ടിയേക്കാം. വൈകുന്നേരം മാത്രം ചെരുപ്പ് വാങ്ങുക ചെരുപ്പു വാങ്ങുമ്പോള്‍ ഒരു കാലില്‍ മാത്രം ഇട്ടു നോക്കി വാങ്ങാതിരിക്കുക ഫാഷന്‍ പരീക്ഷണങ്ങള്‍ ഏറെ നടക്കുന്ന ഇടമാണ് പാദരക്ഷകള്‍. എന്നാല്‍ ഭംഗി മാത്രം പോര, ആരോഗ്യവും വളരെ പ്രധാനമാണ്. പാദരക്ഷകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാങ്ങിയ ശേഷമുള്ള അബദ്ധങ്ങള്‍ ഒഴിവാക്കാം.പ്രമേഹരോഗികള്‍ പാദരക്ഷകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മൃദുവായവ വേണം തിരഞ്ഞെടുക്കാന്‍. മാര്‍ദവം കുറഞ്ഞവ കാലുകളില്‍ മുറിവുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഏറ്റവും വലിയ പ്രശ്‌നമാണ് ഉരഞ്ഞു കാല്‍ പൊട്ടുക എന്നത്. ഈ സാഹചര്യത്തില്‍ ആദ്യദിവസങ്ങളില്‍ കുറച്ചു ദൂരം മാത്രം ഉപയോഗിച്ച ശേഷം പിന്നീട് ദീര്‍ഘദൂരം ഉപയോഗിക്കുന്നതാണ് കൂടുതല്‍ അനുയോജ്യം. അല്ലെങ്കില്‍ ആദ്യം ഉപയോഗിച്ച് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനു ശേഷം വീണ്ടും ഉപയോഗിക്കുക. ഇത് കാല്‍ പൊട്ടുന്നത് ഒഴിവാക്കാന്‍ സഹായിക്കും. എന്നിട്ടും പൊട്ടുന്നുണ്ടെങ്കില്‍ ഉരയുന്ന ഭാഗത്ത് അല്‍പ്പം ടാല്‍കം പൗഡര്‍ ഇടുക. ഷൂസ് ഉപയോഗിക്കുമ്പോള്‍ നാലു മണിക്കൂര്‍ ഇടവിട്ട് ഊരി ഇടുന്നത് കാലുകള്‍ക്ക് അയവു നല്‍കാനും വായു സഞ്ചാരത്തിനും നല്ലതാണ്. ഷൂവിന്റെ കട്ടിയേറിയ ഇന്‍സോളുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി മാര്‍ദ്ദവമേറിയത് ഉപയോഗിക്കുക. ചെരുപ്പു വാങ്ങുമ്പോള്‍ ഒരു കാലില്‍ മാത്രം ഇട്ടു നോക്കി വാങ്ങാതിരിക്കുക. രണ്ടു പാദങ്ങള്‍ക്കും വലിപ്പവ്യത്യാസം ഉള്ളതു കൊണ്ട് ഒരു കാലില്‍ മാത്രം ചെരുപ്പ് ഇട്ടു നോക്കി വാങ്ങുന്നത് പിന്നീട് പാകമാകാതിരിക്കാന്‍ കാരണമാകും.ചെരുപ്പു വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. ഈ സമയം കാലുകള്‍ക്ക് അല്‍പ്പം വലിപ്പം കൂടും. അതുകൊണ്ട് തന്നെ ഇത് കണക്കുകൂട്ടി വേണം പാദരക്ഷകള്‍ വാങ്ങാന്‍. അല്ലാത്ത പക്ഷം ഇത് കാലുകളുടെ സമ്മര്‍ദ്ദം കൂട്ടിയേക്കാം. Choose Your Chappal In A Healthy Way